ആപ്പ്ജില്ല

മാര്‍ച്ചിൽ ഐ.എസ്.ആര്‍.ഒയുടെ ദക്ഷിണേഷ്യന്‍ സാറ്റലൈറ്റ്

അയൽരാജ്യങ്ങൾക്ക് മോദിയുടെ സമ്മാനം

TNN 16 Feb 2017, 3:30 pm
തിരുവനന്തപുരം: ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ച് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയ ഐ.എസ്.ആര്‍.ഒയുടെ അടുത്ത പ്രധാന ദൗത്യം ദക്ഷിണേഷ്യന്‍ ഉപഗ്രഹം. പ്രധാന മന്ത്രി നരേന്ദ്ര മോദി അയല്‍രാജ്യങ്ങള്‍ക്കുള്ള സമ്മാനമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള ഉപഗ്രഹം മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ആയി വിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്‍റര്‍ (വി.എസ്.എസ്.സി).
Samayam Malayalam isro now set for south asian satellite launch by march end
മാര്‍ച്ചിൽ ഐ.എസ്.ആര്‍.ഒയുടെ ദക്ഷിണേഷ്യന്‍ സാറ്റലൈറ്റ്


104 ഉപഗ്രഹങ്ങളെ ഒരുമിച്ച് ഭ്രമണപഥത്തില്‍ എത്തിച്ച പി.എസ്.എല്‍.വി-സി3 ക്ക് ചിലവ് കുറയ്ക്കാനാകുമെന്നും റിമോട്ട് സെന്‍സിങ്, വാര്‍ത്താവിനിമയം എന്നിവയ്ക്ക് ഇത് ഉപയോഗപ്പെടുത്താനാകുമെന്നും വി.എസ്.എസ്.സി ഡയറക്ടര്‍ കെ ശിവന്‍ പറഞ്ഞു. ജി.എസ്.എല്‍.വി മാര്‍ക് 2 ഉപയോഗിച്ചായിരിക്കും ദക്ഷിണേഷ്യന്‍ ഉപഗ്രഹം വിക്ഷേപിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്‍മയായ സാര്‍ക്കിന്‍റെ സാറ്റലൈറ്റ് ആയി അറിയപ്പെടുന്ന ഉപഗ്രഹം ഭൗമ പഠനം, വാര്‍ത്താവിനിമയം, ടെലി മെഡിസിന്‍ എന്നീ ആവശ്യങ്ങള്‍ക്കായിരിക്കും ഉപയോഗിക്കുക. ശ്രീലങ്ക, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടും. എന്നാല്‍ പാകിസ്ഥാന്‍ നേരത്തേതന്നെ ഈ പദ്ധതിയില്‍നിന്ന് പിന്മാറിയിട്ടുണ്ട്.

Isro now set for South Asian Satellite launch by March end

Scientists and directors from Isro centres in Thiruvananthapuram announced that the focus now will be on the launch of South Asian Satellite by the end of March.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്