ആപ്പ്ജില്ല

മൂന്ന് വര്‍ഷത്തിനുള്ളിൽ 50 ഉപഗ്രഹം വിക്ഷേപിക്കാൻ ഐഎസ്ആര്‍ഓ

ചന്ദ്രയാൻ 2 അടുത്ത വര്‍ഷം മാര്‍ച്ചിൽ

Samayam Malayalam 13 Aug 2018, 2:07 pm
ബെംഗലൂരു: മൂന്ന് വര്‍ഷത്തിനുള്ളിൽ 50 ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഓ വിക്ഷേപിക്കുമെന്ന് ചെയര്‍മാൻ കെ ശിവൻ. ഇതിൽ 22 ഉപഗ്രഹങ്ങള്‍ അടുത്ത വര്‍ഷം വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. ഐഎസ്ആര്‍ഓയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വര്‍ഷം ഇത്രയും ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുന്നതെന്നും അടുത്ത വര്‍ഷം ഫെബ്രുവരി മുതൽ ഡിസംബര്‍ വരെ മാസം രണ്ട് ഉപഗ്രഹങ്ങള്‍ എന്ന രീതിയിൽ വിക്ഷേപിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam k sivan


ബ്രിട്ടന്‍റെ വാണിജ്യ ഉപഗ്രഹങ്ങളായ നോവസാറ്റ്, എസ് 1-4 എന്നിവയുടെ വിക്ഷേപണം സെപ്റ്റംബറിൽ നിര്‍വഹിക്കുകയാണ് അടുത്ത ലക്ഷ്യം. തുടര്‍ന്ന് ഓരോ മാസവും രണ്ട് വിക്ഷേപണം വീതം നടത്താനാണ് പദ്ധതി. ഇന്ത്യയുടെ ഡിജിറ്റൽ പദ്ധതിയുെ ഭാഗമായ ജി സാറ്റ് 29 ഒക്ടോബറിൽ വിക്ഷേപിക്കും.

ജനുവരിയിൽ പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയാകുന്ന ഇൻസാറ്റ് 4 സി ആര്‍ ഉപഗ്രഹത്തിന് പകരമുള്ള ജി എസ് എൽ വി എഫ് 11 ഡിസംബറിൽ വിക്ഷേപിക്കാനാണ് പദ്ധതി. അമിസാറ്റ്, ജി സാറ്റ് 31 എന്നിവ ഭ്രമണപഥത്തിലെത്തിക്കാനും പദ്ധതിയുണ്ട്.

അടുത്ത വര്‍ഷം ഐഎസ്ആര്‍ഓയുടെ പ്രധാനദൗത്യം ചന്ദ്രയാൻ രണ്ടിന്‍റെ വിക്ഷേപണമാണ്. ജിഎസ്എൽവി മാര്‍ക്ക് മൂന്ന് റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ജനുവരിയിൽ നടത്താനുദ്ദേശിച്ചിരുന്ന പദ്ധതി മാര്‍ച്ചിലേയ്ക്ക് മാറ്റിയിട്ടുണ്ടെന്നും ദൗത്യത്തിന് ഉപയോഗിക്കുന്ന പേടകത്തിന്‍റെ രൂപകൽപനയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രോപരിതലത്തിൽ ഇറങ്ങി സഞ്ചരിച്ച് ഗവേഷണം നടത്താൻ തക്കവിധമാണ് ഇതിന്‍റെ നിര്‍മാണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്