ആപ്പ്ജില്ല

ഗൂഗിൾ മാപ്പിനെ വെല്ലുന്ന ചിത്രങ്ങളുമായി ഐഎസ്ആര്‍ഒ സാറ്റലൈറ്റ്

ജനുവരി 12ന് വിക്ഷേപിച്ച ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് II

TNN 17 Jan 2018, 6:51 pm
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ജനുവരി 12ന് വിക്ഷേപിച്ച കാര്‍ട്ടോസാറ്റ് II ല്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത്. ഇന്ത്യയുടെ നൂറാമത് സാറ്റലൈറ്റായ കാര്‍ട്ടോസാറ്റിൽ നിന്നുള്ള ചിത്രങ്ങള്‍ ഗൂഗിളിൽ നിന്നുള്ള ചിത്രങ്ങളെക്കാള്‍ മികച്ചതാണെന്നാണ് ഐഎസ്ആര്‍ഒയുടെ അവകാശവാദം.
Samayam Malayalam isro tweets high quality pictures from new satallite
ഗൂഗിൾ മാപ്പിനെ വെല്ലുന്ന ചിത്രങ്ങളുമായി ഐഎസ്ആര്‍ഒ സാറ്റലൈറ്റ്


കാര്‍ട്ടോസാറ്റ്-II ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ കഴിഞ്ഞ ദിവസം വിക്ഷേപിച്ചത്. ഇന്‍ഡോറിൻ്റെ വിവിധ മേഖലയില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഹോള്‍കര്‍ ക്രിക്കറ്റ് സ്‌റ്റേഡിയവും ചിത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അത്യാധുനിക വിദൂര നീയന്ത്രിത ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്-II. ഈ സീരിസില്‍ മുമ്പ് വിക്ഷേപിച്ച് ആറ് ഉപഗ്രഹങ്ങള്‍ക്ക് സമാനമാണ് കാര്‍ട്ടോസാറ്റിന്‍റെയും രൂപരേഖയെങ്കിലും ഇതിന് മറ്റുള്ളവയെക്കാളും ശേഷി കൂടുതലുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്