ആപ്പ്ജില്ല

ഐഎസ്ആര്‍ഒയുടെ പിഎസ്എൽവി സി 44 വിജയകരമായി ഭ്രമണപഥത്തിൽ

ഐഎസ്ആര്‍ഒ ചെയര്‍മാൻ കെ ശിവൻ വിക്ഷേപണം വിജയകരമാക്കിയ എല്ലാ അംഗങ്ങളെയും അഭിനന്ദിച്ചു. പുതുവർഷത്തിലെ ആദ്യ ദൗത്യമാണ് വിജയകരായി പൂർത്തിയാക്കിയത്. ഇന്നലെ രാത്രി 11.37 നായിരുന്നു വിക്ഷേപണം.

Samayam Malayalam 25 Jan 2019, 1:14 pm

ഹൈലൈറ്റ്:

  • ഇന്നലെ രാത്രി 11.37 ന് ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം.
  • മൈക്രസാറ്റ് ആർ, കലാംസാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിയത്.
  • പിഎസ്എൽവിയുടെ 46-ാമത് വിക്ഷേപണമാണ് ഇന്നലെ പൂര്‍ത്തിയാക്കിയത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ചെന്നൈ: പുതുവര്‍ഷത്തിലെ ഇന്ത്യൻ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍റെ (ഐഎസ്ആര്‍ഒ) ആദ്യ ദൗത്യം വിജയകരമായി ഭ്രമണപഥത്തിൽ. ഇന്നലെ 11.37 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ദവാൻ സ്പേസ് സെന്‍ററില്‍ നിന്നാണ് പിഎസ്എൽവി സി 44 വിജയകരമായി വിക്ഷേപണം പൂര്‍ത്തിയാക്കിയത്.
പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് ഡിആര്‍ഡിഒ നിര്‍മ്മിച്ച മൈക്രോസാറ്റ് ആര്‍, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കലാംസാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് വിജയകരമായി ഭ്രമണപഥത്തിലെത്തിയത്. ഐഎസ്ആര്‍ഒ ചെയര്‍മാൻ കെ ശിവൻ വിക്ഷേപണം വിജയകരമാക്കിയ എല്ലാ അംഗങ്ങളെയും അഭിനന്ദിച്ചു.

പിഎസ്എൽവിയുടെ 46-ാമത് വിക്ഷേപണമാണ് ഇന്നലെ പൂര്‍ത്തിയാക്കിയത്. അതോടൊപ്പം പുതിയ പതിപ്പായ പിഎസ്എൽവി-ഡിഎലാണ് വിക്ഷേപണത്തിന് ഉപയോഗിച്ചിരിക്കുന്നത്. വിക്ഷേപണം പൂര്‍ത്തിയാക്കി 13 മിനിറ്റിനുള്ളില്‍ 277.2 കിലോമീറ്റര്‍ പിന്നിട്ട് ഭ്രമണപഥത്തിൽ എത്തുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്