ആപ്പ്ജില്ല

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദിയല്ലെങ്കിൽ മറ്റൊരാളില്ല: ഹേമമാലിനി

​മോദി അല്ലാതെ വേറെ വ്യക്തിയില്ല, അദ്ദേഹംതന്നെ തിരികെയെത്തണം. മോദിക്ക് പകരം ആര് അധികാരത്തിൽ എത്തിയാലും രാജ്യം അപകടത്തിലാകുമെന്നും ഹേമമാലിനി അഭിപ്രായപ്പെട്ടു.

Samayam Malayalam 30 Mar 2019, 8:11 pm

ഹൈലൈറ്റ്:

  • രാജ്യത്തിനുവേണ്ടി ശരിയായ കാര്യം നടപ്പാക്കിയ ആളാണ് മോദി
  • മോദിക്ക് പകരം ആരെത്തിയാലും രാജ്യം അപകടത്തിലാകും
  • മോദി ചെയ്യുന്നതെല്ലാം രാജ്യത്തിന്റെ നല്ലതിനെന്ന് ഹേമമാലിനി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam hema malini
മഥുര: നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിൽ രാജ്യം അപകടത്തിലാകുമെന്ന് നടിയും ബിജെപി എംപിയുമായ ഹേമമാലിനി. രാജ്യത്തിനുവേണ്ടി ശരിയായ കാര്യം നടപ്പിലാക്കാൻ മോദിക്ക് മാത്രമാണ് ധൈര്യമെന്നും ഹേമമാലിനി പറഞ്ഞു.
മോദിക്ക് പകരം വേറെ ആളില്ല, അദ്ദേഹംതന്നെ തിരികെയെത്തണം. മോദിക്ക് പകരം ആര് അധികാരത്തിൽ എത്തിയാലും രാജ്യം അപകടത്തിലാകുമെന്നും ഹേമമാലിനി അഭിപ്രായപ്പെട്ടു. മോദിയെ അധികാരത്തിൽ കൊണ്ടുവരാനാണ് തങ്ങൾ പരിശ്രമിക്കുന്നതെന്നും ഹേമമാലിനി പറഞ്ഞു.

മോദി രാജ്യത്തിനുവേണ്ടി ചെയ്യുന്നതെല്ലാം നല്ലതിനാണ്. പ്രധാനമന്ത്രി നടപ്പാക്കുന്ന പദ്ധതികളെ പ്രതിപക്ഷം പരിഹസിക്കുകയാണ്. പേരിനു മുന്നിൽ എന്തുകൊണ്ടാണ് ചൌക്കിദാർ എന്നു ചേർക്കാത്തത് എന്നുള്ള ചോദ്യത്തിന് താൻ ചൌക്കിദാരിണി ആണെന്നും ഹേമമാലിനി പറഞ്ഞു. ഉത്തർ പ്രദേശിലെ മഥുരയിൽനിന്നാണ് ഹേമമാലിനി ഇക്കുറി മത്സരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്