ആപ്പ്ജില്ല

2019ല്‍ മോദിയും ജനങ്ങളും തമ്മിലായിരിക്കും മത്സരമെന്ന് കേജ്‍‍രിവാള്‍

അടുത്ത തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുമായി ചേര്‍ന്ന് കെട്ടിപ്പടുക്കുന്ന പ്രതിപക്ഷ ഐക്യം നരേന്ദ്രമോദിക്ക് വെല്ലുവിളിയാകുമെന്നും കേജ്‍‍രിവാൾ വ്യക്തമാക്കി

TNN 25 Nov 2017, 9:25 am
ന്യൂഡല്‍ഹി: 2019ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയും ജനങ്ങളും തമ്മിലായിരിക്കും മത്സരമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍‍രിവാള്‍. നോട്ട് നിരോധന നടപടിയും ജിഎസ്ടിയും ചെറുകിട കച്ചവടക്കാരുടെ നിത്യ ജീവിതത്തെ തരിപ്പണമാക്കിയെന്നും സാമൂഹ്യ മാധ്യമങ്ങളെ കുറിച്ച് ഇറക്കിയ പുസ്‌കത്തിന്‍റെ പ്രകാശന വേളയില്‍ കേജ്‍‍രിവാള്‍ ചൂണ്ടിക്കാട്ടി.
Samayam Malayalam it will be modi vs the people in 2019 arvind kejriwal
2019ല്‍ മോദിയും ജനങ്ങളും തമ്മിലായിരിക്കും മത്സരമെന്ന് കേജ്‍‍രിവാള്‍


പശു വിവാദവും പദ്മാവതി വിഷയവുമെല്ലാം ജനങ്ങള്‍ക്കിടയില്‍ വിലപ്പോവും, എന്നാൽ കാര്യങ്ങള്‍ ജനങ്ങളുടെ നിത്യ ജീവിതത്തെ വെല്ലുവിളിക്കുന്ന അവസ്ഥയിലേക്ക് എത്തിയാല്‍ ജനം അത് സഹിച്ചെന്ന് വരില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുമായി ചേര്‍ന്ന് കെട്ടിപ്പടുക്കുന്ന പ്രതിപക്ഷ ഐക്യമാകും മോദിക്ക് പ്രധാന വെല്ലുവിളിയാകുകയെന്നും കേജ്‍‍രിവാൾ വ്യക്തമാക്കി.

ലവലേശം നാണമില്ലാതെ സര്‍ക്കാര്‍ നിയമ വിരുദ്ധ കാര്യങ്ങളില്‍ മുഴുകുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളല്ല സാമൂഹ്യ മാധ്യമങ്ങളാണ് വസ്തുതകള്‍ പുറത്ത് കൊണ്ടു വരേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സമാന്തര അന്വേഷണം നടക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും കേജ്‍‍രിവാൾ ചൂണ്ടിക്കാട്ടി. ബിജെപി മുന്‍ നേതാവ് അരുണ്‍ ഷോരിയും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്