ആപ്പ്ജില്ല

ചിലപ്പോൾ ഏറ്റുമുട്ടൽ 20 മണിക്കൂര്‍ വരെ, പലവട്ടം ചെറുത്തു നിന്നെന്ന് ഐടിബിപി: പുതിയ വെളിപ്പെടുത്തൽ

ഗാൽവൻ താഴ്‍‍വരയിൽ ഇന്ത്യ - ചൈന ഏറ്റുമുട്ടലുണ്ടാകുന്നതിനു മുൻപും മേഖലയിൽ ഇരുവിഭാഗവും തമ്മിൽ പലവട്ടം ഏറ്റുമുട്ടിയിരുന്നതായാണ് ഐടിബിപിയുടെ വെളിപ്പെടുത്തൽ.

Samayam Malayalam 15 Aug 2020, 3:48 pm
ന്യൂഡൽഹി: ഗാൽവൻ താഴ്‍വരയ്ക്കു പുറമെ കിഴക്കൻ ലഡാഖിലെ മറ്റിടങ്ങളിലും ഇന്ത്യ, ചൈന സൈന്യങ്ങള്‍ തമ്മിൽ ഏറ്റുമുട്ടിയെന്ന് ഇൻഡോ ടിബറ്റൻ ബോര്‍ഡര്‍ പോലീസിൻ്റെ വെളിപ്പെടുത്തൽ. ഈ വര്‍ഷം മെയിലും ജൂണിലുമായി യഥാര്‍ഥ നിയന്ത്രണരേഖയിലെ നിരവധി ഇടങ്ങളിൽ ഏറ്റുമുട്ടലുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
Samayam Malayalam itbp reveals india and china fought several times in ladakh region before galwan valley indo china clash
ചിലപ്പോൾ ഏറ്റുമുട്ടൽ 20 മണിക്കൂര്‍ വരെ, പലവട്ടം ചെറുത്തു നിന്നെന്ന് ഐടിബിപി: പുതിയ വെളിപ്പെടുത്തൽ



ഏറ്റുമുട്ടൽ 20 മണിക്കൂര്‍ വരെ

20 മണിക്കൂര്‍ വരെ നീണ്ടു നിൽക്കുന്ന നിരവധി ഏറ്റുമുട്ടലുകളാണ് യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് സമീപം ഉണ്ടായതെന്നാണ് ഐടിബിപി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള എൻഡിടിവി റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള ഏറ്റുമുട്ടലുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച 21 സൈനികര്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കുമെന്ന് ഐടിബിപി ഡയറക്ടര‍് ജനറൽ എസ് എസ് ദേശ്വാള്‍ അറിയിച്ചു. മെയ് - ജൂൺ കാലത്ത് കിഴക്കൻ ലഡാഖിൽ ചൈനയ്ക്കെതിരെ ചെറുത്ത് നിൽക്ക് നടത്തിയ315 സൈനികര്‍ക്കാണ് ഐടിബിപി ടാലൻട്രി, ഡിജി ടാലൻട്രി പുരസ്കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

Also Read: ആരോഗ്യരംഗത്ത് വിപ്ലവമാറ്റം: എന്താണ് ദേശീയ ഹെൽത്ത് കാർഡ്? അറിയേണ്ടതെല്ലാം

ചൈനീസ് സൈന്യം കല്ലേറ് ആവര്‍ത്തിച്ചു

ലഡാഖിലെ നിയന്ത്രണരേഖയ്ക്ക് സമീപം ചൈനീസ് സൈന്യം ഇന്ത്യൻ സൈന്യത്തിനു നേര്‍ക്ക് കല്ലേറു നടത്തിയതായാണ് ഐടിബിപിയുടെ വെളിപ്പെടുത്തൽ. ഇത്തരം ആക്രമണങ്ങള്‍ ചിലപ്പോഴൊക്കെ 17 മുതൽ 20 മണിക്കൂര്‍ വരെ നീണ്ടു നിന്നിരുന്നു. ഷീൽഡ് ഉപയോഗിച്ച് ആക്രണം പ്രതിരോധിക്കുന്നതിനൊപ്പം ശക്തമായി തിരിച്ചടിയ്ക്കുകയും ചെയ്തതായി വാര്‍ത്താക്കുറിപ്പിൽ പറയുന്നു. ശക്തമായ പോരാട്ടത്തിലൂടെയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയതെന്നും ഐടിബിപി വ്യക്തമാക്കി. ചില സന്ദര്‍ഭങ്ങളിൽ ചൈനീസ് സൈന്യത്തിൻ്റെ കല്ലേറുകാര്‍ക്കെതിരെ രാത്രി മുഴുവൻ ചെറുത്തുനിൽപ്പു നടത്തിയതായും കുറിപ്പിൽ വ്യക്തമാക്കുന്നു. സൈന്യത്തിനു ലഭിച്ച മികച്ച പരിശീലനത്തിൻ്റെ ഭാഗമായാണ് ഇത്തരം നിര്‍ണായ കേന്ദ്രങ്ങള്‍ സംരക്ഷിക്കാൻ സാധിച്ചതെന്നും ഐടിബിപി പറഞ്ഞു.

Also Read: സമ്പർക്കത്തിലുള്ളയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു; വിടി ബൽറാം എംഎൽഎ ക്വാറൻ്റൈനിൽ

ഗാൽവനിൽ സംഭവിച്ചത്

ജൂൺ 15ന് നടന്ന ഇത്തരത്തിലൊരു ആക്രമണത്തിലാണ് ഇന്ത്യയുടെ 20 സൈനികര്‍ക്ക് ജീവൻ നഷ്ടമായത്. ഗാൽവൻ താഴ്‍‍വരയിൽ മണിക്കൂറുകളോളം നീണ്ട പോരാട്ടത്തിൽ ചൈനീസ് സൈന്യത്തിന് തക്കതായ മറുപടി നല്‍കിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തങ്ങള്‍ക്ക് നേരിട്ട നഷ്ടമെന്താണെന്ന് ചൈന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 35 ചൈനീസ് സൈനികര്‍ക്ക് പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് യുഎസ് ഇൻ്റലിജൻസ് റിപ്പോര്‍ട്ട്. ആക്രമത്തിനു പിന്നാലെ നടന്ന സൈനികതല ചര്‍ച്ചകള്‍ക്കു ശേഷം ചില കേന്ദ്രങ്ങളിൽ നിന്ന് ഇരുവിഭാഗവും സൈന്യത്തെ പിൻവലിച്ചിരുന്നു.

വിജിലന്‍സിന്റെ പല്ല് മുഴുവന്‍ സര്‍ക്കാര്‍ അടിച്ച്‌ കൊഴിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്