ആപ്പ്ജില്ല

ഇനി തോക്കെടുത്താൽ മരണം: ഭീകരർക്ക് അന്ത്യശാസനവുമായി സൈന്യം

തോക്കെടുക്കുന്ന മക്കളോട് കീഴടങ്ങാൻ അമ്മമാർ നിർദ്ദേശിക്കണം. കീഴടങ്ങിയില്ലെങ്കിൽ അവരെ ഇല്ലാതാക്കുമെന്നും ചിനാർ കോപ്സ് കമാൻഡർ പറഞ്ഞു. ജയ്ഷെ മുഹമ്മദ് ഭീകരരെ ഇല്ലാതാക്കിയെന്നും കെജെഎസ് ധില്ലൻ പറഞ്ഞു.

Samayam Malayalam 19 Feb 2019, 1:11 pm

ഹൈലൈറ്റ്:

  • കിഴടങ്ങിയില്ലെങ്കിൽ മരണം
  • ഭീകരാക്രമണത്തിനു 100 മണിക്കൂറിനുള്ള ഭീകരരെ വകവരുത്തി
  • തോക്കെടുത്തവരോട് കീഴടങ്ങാൻ സൈന്യം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ശ്രീനഗർ: കശ്മീർ താഴ്വരയിൽനിന്നും ജയ്ഷെ മുഹമ്മദ് തീവ്രവാദികളെ പൂർണ്ണമായും തുടച്ചുനീക്കിയതായി സൈന്യം. നേതൃത്വത്തെ നിരീക്ഷിച്ചുവരികയാണെന്നും പുൽവാമ ഭീകരാക്രമണത്തിനു ശേഷം നൂറ് മണിക്കൂറിനുള്ളിലാണ് സൈനിക നീക്കം ഫലംകണ്ടതെന്നും ഇന്ത്യൻ കരസേന ചിനാർ കോപ്സ് കമാൻഡർ കൻവൽ ജീത് ധില്ലൻ പറഞ്ഞു.
പാകിസ്ഥാന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജയ്ഷെ ഇ മുഹമ്മദിന്റെ നേതൃത്വത്തെയാണ് ഇല്ലാതാക്കി. കാശമീരിൽ തോക്കെടുക്കുന്നവർ കീഴടങ്ങിയില്ലെങ്കിൽ അവരെ ഇല്ലാതാക്കും. തോക്കെടുക്കുന്ന മക്കളോട് കീഴടങ്ങാൻ അമ്മമാർ നിർദ്ദേശിക്കണമെന്നും ചിനാർ കോപ്സ് കമാൻഡർ വ്യക്തമാക്കി.


പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെയാണ് സൈന്യം കൊലപ്പെടുത്തിയത്. ഏറ്റുമുട്ടലിൽ നാല് സൈനികരും ഒരു കാശ്മീർ പോലീസ് കോൺസ്റ്റബിളും കൊല്ലപ്പെട്ടു.

ഫെബ്രുവരി 14 വ്യാഴാഴ്ചയാണ് പുൽവാമയിൽ സൈനികരുടെ വാഹന വ്യൂഹത്തിനു നേരെ ഭീകരാക്രമണം ഉണ്ടായത്. 40 സൈനികരാണ് ഈ സംഭവത്തിൽ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന്റെ സൂത്രധാരൻ എന്നു കരുതുന്ന കമ്രാൻ ഉൾപ്പെടെയുള്ളവരെയാണ് സൈന്യം വധിച്ചത്. പാകിസ്ഥാൻ സ്വദേശിയാണ് കമ്രാൻ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്