ആപ്പ്ജില്ല

കശ്മീരില്‍ അജ്ഞാതര്‍ മൂന്നു സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് തീവച്ചു

നൂര്‍ബാഗ് പ്രദേശത്ത് ഒരു സ്‌കൂളിന് തീയിട്ടത്

TNN 25 Oct 2016, 1:43 pm
ശ്രീനഗർ: കശ്മീരില്‍ അജ്ഞാതര്‍ മൂന്നു സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് തീവച്ചു. ഇന്ന് പുലര്‍ച്ചയാണ് നഗരത്തിലെ നൂര്‍ബാഗ് പ്രദേശത്ത് ഒരു സ്‌കൂളിന് തീയിട്ടത്. തീപിടുത്തത്തിലും തീയണക്കാന്‍ ശ്രമിക്കുന്നതിനിടയിലും സ്‌കൂളിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.
Samayam Malayalam jammu and kashmir schools close to border areas remain shut following ceasefire violations by pakistan
കശ്മീരില്‍ അജ്ഞാതര്‍ മൂന്നു സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് തീവച്ചു


മറ്റൊരു സംഭവത്തില്‍ അനന്ത്‌നാഗ് ജില്ലയിലെ ഐശ്മുഖോമിലുള്ള സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളും അക്രമികൾ തീയിട്ടു നശിപ്പിച്ചു. എന്നാല്‍ തക്കസമയത്ത് അഗ്‌നിശമനാ സേന എത്തിയതോടെ വന്‍ നാശനഷ്ടങ്ങള്‍ ഒഴിവായി. സ്‌കൂളിന്‍റെ ഒരു ജനല്‍പാളിമാത്രമേ കത്തിനശിച്ചിട്ടുള്ളു.

ഇന്നലെ രാത്രിയോടെയായിരുന്നു ബന്ധിപോറാ ജില്ലയിലെ സ്‌കൂളിനു നേരെ ആക്രമണം നടന്നത്. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ പരിസരങ്ങളിലെ പട്രോളിംഗ് കൂട്ടിയിട്ടുണ്ട്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന കശ്മീരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ അടുത്തമാസം വാര്‍ഷിക പരീക്ഷ ഉണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്