ആപ്പ്ജില്ല

മെഹബൂബ മുഫ്തി മൂന്ന് മാസം കൂടി വീട്ടുതടങ്കലിൽ; ഉത്തരവിറക്കി സര്‍ക്കാര്‍

ഓഗസ്റ്റ് അഞ്ചിന് മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കൽ അവസാനിക്കാനിരിക്കേയാണ് മൂന്ന് മാസം കൂടി തടവ് നീട്ടി ജമ്മു കശ്മീര്‍ അഡ്മിനിസ്ട്രേഷൻ ഉത്തരവിട്ടത്.

Samayam Malayalam 31 Jul 2020, 6:43 pm
ന്യൂഡൽഹി: മുൻ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കൽ മൂന്നു മാസം കൂടി നീട്ടി. പൊതുസുരക്ഷാ നിയമം അനുസരിച്ചാണ് പിഡിപി നേതാവ് കൂടിയായ മുഫ്തിയുടെ വീട്ടുതടങ്കൽ ജമ്മു കശ്മീര്‍ അഡ്മിനിസ്ട്രേഷൻ മൂന്ന് മാസം കൂടി നീട്ടിയതെന്നാണ് വാര്‍ത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോര്‍ട്ട്.
Samayam Malayalam മെഹബൂബ മുഫ്തി
മെഹബൂബ മുഫ്തി


കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു നീക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുൻപാണ് മെഹബൂബ മുഫ്തി അടക്കമുള്ള ജമ്മു കശ്മീര്‍ രാഷ്ട്രീയ നേതാക്കളെ കരുതൽ തടങ്ങലിലാക്കിയത്. ഇതിനു പിന്നാലെ ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങാളി വിഭജിക്കുകയും കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 എടുത്തു നീക്കിയും പാര്‍ലമെൻ്റ് ബിൽ പാസാക്കുകയായിരുന്നു.

Also Read: ജോ ബൈഡന് മലയാളത്തിൽ വോട്ട് ചോദിച്ച് ഡെമോക്രാറ്റുകള്‍; ഇന്ത്യൻ വോട്ടർമാരെ നോട്ടമിട്ട് പ്രചാരണം

ഈ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കൽ കാലാവധി അവസാനിക്കാനിരിക്കേയാണ് മൂന്ന് മാസം കൂടി കാലാവധി നീട്ടിയത്. ജമ്മു കശ്മീരിൽ വീട്ടുതടങ്കലിലുള്ള ഒരേയൊരു രാഷ്ട്രീയനേതാവാണ് മെഹബൂബയെന്നാണ് എഎൻഐ റിപ്പോര്‍ട്ട്. പുതിയ ഉത്തരവ് പ്രകാരം മൂന്ന് മാസം കൂടി അവര്‍ വീട്ടുതടങ്കലിൽ തുടരും.

Also Read: കേരളത്തിൽ ഇന്ന് 1310 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 864 രോഗമുക്തി

മുൻപ് ജമ്മു കശ്മീരിലെ മുതിര്‍ന്ന നേതാക്കളായ ഫറൂഖ് അബ്ദുള്ള, മകനും മുൻ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള എന്നിവരെ നേരത്തെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചിരുന്നു. ജമ്മു കശ്മീരിലെ രാഷ്ട്രീയ നടപടികളുടെ ഭാഗമായി ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോൺഫറൻസ് നേതാക്കളായ സജ്ജദ് ലോൺ, ഇമ്രാൻ അൻസാരി തുടങ്ങിയവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്