ആപ്പ്ജില്ല

ബാങ്കുവിളി ഉറക്കം കളയുന്നു; ജാവേദ് അക്തര്‍

മുസ്ലീം പള്ളികളില്‍ നിന്നുള്ള ബാങ്കുവിളിയെ വിമ‍ർശിച്ച് ജാവേദ് അക്തര്‍

TNN 8 Feb 2018, 10:24 pm
മുംബൈ: മുസ്ലീം പള്ളികളില്‍ നിന്നുള്ള ബാങ്കുവിളിയെ വിമ‍ർശിച്ച് ജാവേദ് അക്തര്‍. കഴിഞ്ഞ വര്‍ഷം സോനു നിഗം ബാങ്കുവിളിക്കെതിരെ രംഗത്ത് വന്നിരുന്നു. പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും ലൗഡ് സ്പീക്കര്‍ ഉപയോഗിക്കരുതെന്ന് ആഗ്രഹിക്കുന്ന സോനു നിഗം ഉള്‍പ്പെടെയുള്ള എല്ലാവരുമായും യോജിക്കുന്ന ആളാണ് താനെന്ന് ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തു.
Samayam Malayalam javed akhtar tweets in support of loudspeaker ban at religious places
ബാങ്കുവിളി ഉറക്കം കളയുന്നു; ജാവേദ് അക്തര്‍


ബാങ്കുവിളി കേട്ടുകൊണ്ടാണ് തനിക്ക് എഴുന്നേല്‍ക്കേണ്ടി വരുന്നതെന്നും ഈ നിര്‍ബന്ധിത മതാനുസരണം അവസാനിപ്പിക്കണമെന്നുമായിരുന്നു സോനുവിന്റെ പ്രസ്താവന. തെറ്റായ ഏത് കാര്യത്തിനുമെതിരെയും ഞാന്‍ ശബ്ദമുയര്‍ത്തും നിങ്ങളുടെ പ്രശ്നം നിങ്ങള്‍ മറ്റുള്ളവരുടെ കുറ്റം മാത്രമേ കാണൂ. സ്വയം കാണില്ല എന്നതാണ്- തൊട്ടുപിന്നാലെ ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തു. ജാവേദ് അക്തറിനെ പിന്തുണച്ചും എതിര്‍ത്തും ട്വിറ്ററില്‍ നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്