ആപ്പ്ജില്ല

ജയലളിതയില്‍ നിന്ന് പ്രതികരണമുണ്ടായെന്ന് റിപ്പോര്‍ട്ട്

ജയലളിത ചികിത്സകളോട് പ്രതികരിച്ചതിന്റെ സൂചനകള്‍ ഉണ്ടായി എന്ന് റിപ്പോ‍ർട്ടുകൾ. ചികിത്സകളോട്

TNN 5 Dec 2016, 10:36 pm
ചെന്നൈ: ജയലളിത ചികിത്സകളോട് പ്രതികരിച്ചതിന്റെ സൂചനകള്‍ ഉണ്ടായി എന്ന് റിപ്പോ‍ർട്ടുകൾ. ചികിത്സകളോട് പ്രതികരിച്ചതിന്റെ സൂചനകള്‍ ഉണ്ടായി എന്ന് ജയലളിതയെ സന്ദര്‍ശിച്ച മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞതായി റിപ്പോര്‍ട്ട്. സുഖം പ്രാപിച്ചു വരികയായിരുന്ന ജയലളിതയെ ഇന്നലെ വൈകീട്ടുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
Samayam Malayalam jayalalitha has some signs of response while on life support systems
ജയലളിതയില്‍ നിന്ന് പ്രതികരണമുണ്ടായെന്ന് റിപ്പോര്‍ട്ട്


എക്‌മോ (ഇസിഎംഒ) എന്ന ഉപകരണത്തിന്റെ സഹായത്തോടെ ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയും പ്രവര്‍ത്തനങ്ങള്‍ കൃത്രിമമായി കൃത്രിമമായി നിര്‍വ്വഹിച്ചാണ് ഇപ്പോള്‍ ജയലളിതയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.സര്‍ക്കാറിലെ ഉന്നത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ജയലളിതയെ ന്യൂറോളജിസ്റ്റുകള്‍ പരിശോധിച്ചിട്ടുണ്ട്. ഇവര്‍ പരിശോധിച്ചപ്പോള്‍ ജയലളിതയില്‍ നിന്നും ചില പ്രതികരണങ്ങള്‍ ഉണ്ടായി. എയിംസിലെ (എഐഐഎംഎസ്) നാല് വിദഗ്ധ ഡോക്ടര്‍മാരാണ് ചെന്നൈയിലെത്തിയത്.



English Summary: Jayalalitha has some Signs of response while on life support systems

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്