ആപ്പ്ജില്ല

സംസ്കാരം ഇന്ന് വൈകിട്ട് 4.30 ന് മറീന ബീച്ചില്‍; എംജിആറിനൊപ്പം

മറീനയിലെ എംജിആറിന്‍റെ സമാധിയ്ക്ക് അരികില്‍ തന്നെയാവും ജയലളിതയുടേയും സമാധി ഒരുക്കുക

TNN 6 Dec 2016, 3:45 am
ചെന്നൈ: അന്തരിച്ച തമിഴ്‍നാട് മുഖ്യമന്ത്രി ജയലളിതയുടെ അന്ത്യ കര്‍മങ്ങള്‍ ഇന്ന് വൈകിട്ട് 4.30ന് ചെന്നൈ മറീന ബീച്ചില്‍ നടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മൃതശരീരം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിന്ന് അവരുടെ വസതിയായ പോയെസ് ഗാര്‍ഡനിലേക്ക് കൊണ്ടു വന്നു.
Samayam Malayalam jayalalithaas last rites to be held in chennai on tuesday evening
സംസ്കാരം ഇന്ന് വൈകിട്ട് 4.30 ന് മറീന ബീച്ചില്‍; എംജിആറിനൊപ്പം


അന്ത്യകര്‍മങ്ങള്‍ക്ക് മുമ്പ് ചെന്നൈയിലെ രാജാജി ഹാളില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും. മറീനയിലെ എംജിആറിന്‍റെ സമാധിയ്ക്ക് അരികില്‍ തന്നെയാവും ജയലളിതയുടേയും സമാധി ഒരുക്കുക എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പതാക പകുതി താഴ്‍ത്തി കെട്ടാനും നിര്‍ദ്ദേശമുണ്ട്.

ജയലളിതയുടെ വിയോഗത്തില്‍ ഏഴ് ദിവസം ദുഖാചരണമാണ് സര്‍ക്കാര്‍ ആചരിക്കുന്നത്. ഈ സമയത്ത് പൊതു പരിപാടികളുള്‍പ്പടെ എല്ലാ വിനോദങ്ങള്‍ക്കും നിരോധനമുണ്ട്.


Jayalalithaa’s last rites to be held in Chennai on Tuesday evening:

"It is likely that the funeral will be held on the Marina near the MGR Samadhi," a government source said.
The national flag on all government buildings will be flown at half-mast during this period. No official programme will be held during the mourning period.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്