ആപ്പ്ജില്ല

ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ടാക്രമണം മനുഷ്യത്വത്തിനേറ്റ കളങ്കമെന്ന് രാഹുൽ ഗാന്ധി

കഴിഞ്ഞ തിങ്കളാഴ്ചയാണ് മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ച ഷാംസ് തബ്രീസ് മരിച്ചത്. ഇദ്ദേഹത്തോട് 'ജയ് ശ്രീറാം' വിളിക്കാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആള്‍ക്കൂട്ടത്തിൻ്റെ ആക്രമണം.

Samayam Malayalam 26 Jun 2019, 12:28 am
ന്യൂഡൽഹി: ജാര്‍ഖണ്ഡിൽ ആള്‍ക്കൂട്ടത്തിൻ്റെ ആക്രമണത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ട സംഭവം മനുഷ്യത്വത്തിനേറ്റ കളങ്കമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കേന്ദ്ര-സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ മൗനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ രംഗത്തെത്തിയത്.
Samayam Malayalam Rahul Gandhi




ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ടാക്രമണം മനുഷ്യത്വത്തിനേറ്റ കളങ്കമാണ്. സംഭവത്തിലെ പോലീസിൻ്റെ ക്രൂരതയും കേന്ദ്രസംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ മൗനവും ഞെട്ടിക്കുന്നാണെന്ന് രാഹുൽ ഗാന്ധി കുറിച്ചു. #IndiaAgainstLynchTerror എന്ന ഹാഷ് ടാഗോടുകൂടിയാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ച ഷാംസ് തബ്രീസ് (24) മരിച്ചത്. ഇദ്ദേഹത്തോട് 'ജയ് ശ്രീറാം' വിളിക്കാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആള്‍ക്കൂട്ടത്തിൻ്റെ ആക്രമണം. യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വാര്‍ത്ത പുറംലോകം അറിഞ്ഞത്. സംഭവത്തിൽ പോലീസുകാര്‍ക്കും ആള്‍ക്കൂട്ടത്തിനുമെതിരെ കേസെടുക്കണമെന്ന് ഷാംസ് തബ്രസിൻ്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്