ആപ്പ്ജില്ല

നജീബിനെ കാണാതായിട്ട് 19 ദിനങ്ങൾ; കണ്ണീർതോരാതെ അമ്മ

ഡൽഹി ജവഹര്‍ലാല്‍ നെഹ്‍റു സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബയോടെ

TNN 2 Nov 2016, 10:20 pm
ഡൽഹി ജവഹര്‍ലാല്‍ നെഹ്‍റു സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബയോടെക്നോളജി വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കാണാതായ സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമായി നടക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. നജീബിനെ കാണാതായി 19 ദിനങ്ങൾ പിന്നിട്ടിട്ടും നജീബിനെ ആക്രമിച്ച എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയൊന്നും സ്വീകരിക്കാന്‍ സര്‍വ്വകലാശാല അധികൃതര്‍ തയ്യാറായിട്ടില്ല. കണ്ണീർതോരാതെ മാധ്യമങ്ങൾക്ക് മുന്നിൽ നജീബിന്‍റെ ഉമ്മ ഫാത്തിമയുമുണ്ട്.
Samayam Malayalam jnu missing students family accuses admin of inaction
നജീബിനെ കാണാതായിട്ട് 19 ദിനങ്ങൾ; കണ്ണീർതോരാതെ അമ്മ


നജീബിനെ ആക്രമിച്ചവരില്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി അല്ലാത്ത ഒരാള്‍ ഉണ്ടായിരുന്നുവെന്നും അതാരാണെന്ന് കണ്ടെത്തുന്നതില്‍ സര്‍വ്വകലാശാല അധികൃതര്‍ക്ക് വീഴ്ചപറ്റിയെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിക്കുന്നുണ്ട്. ജവഹര്‍ലാല്‍ നെഹ്‍റു സര്‍വ്വകലാശാലയിലും പരിസരത്തും തെരച്ചില്‍ നടത്താനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. അതേസമയം തന്‍റെ എല്ലാ പിന്തുണയും നജീബിനെ കണ്ടെത്തുന്നതിനുണ്ടാകുമെന്ന് അരവിന്ദ് കേജ്‍രിവാൾ ഉറപ്പ് നൽകിയിട്ടുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്