ആപ്പ്ജില്ല

കനയ്യ കുമാറിന് ഇടക്കാല ജാമ്യം

ദേശദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎൻയു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷൻ കനയ്യ കുമാറിന് ജാമ്യം അനുവദിച്ചു

TNN 2 Mar 2016, 7:41 pm
ന്യൂഡൽഹി: ദേശദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎൻയു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷൻ കനയ്യ കുമാറിന് ജാമ്യം അനുവദിച്ചു. ഡൽഹി ഹൈക്കോടതി ആറ് മാസത്തേക്കാണ് ജാമ്യം അനുവദിച്ചത്. പതിനായിരം രൂപ ബോണ്ടിലാണ് കനയ്യയ്ക്ക് ജാമ്യം അനുവദിച്ചത്‌. അന്വേഷണവുമായി പൂർണമായും സഹകരിക്കണമെന്നും കോടതി നി‍ർദേശിച്ചു. കോടതിയിൽ കെട്ടിവെയ്ക്കാനുള്ള ജാമ്യത്തുക ജെഎൻയുവിലെ അധ്യാപകർ നൽകും.
Samayam Malayalam jnu row delhi high court gives kanhaiya kumar 6 month interim bail in sedition case
കനയ്യ കുമാറിന് ഇടക്കാല ജാമ്യം


ഇതോടെ രണ്ടാഴ്ച്ചത്തെ ജയിൽ വാസത്തിനു ശേഷം കനയ്യ കുമാർ ഇന്നു മോചിതനാവും. രാജ്യദ്രോഹക്കേസിൽ തന്നെ തെറ്റായി ഉൾപ്പെടുത്തിയതാണെന്നാണ് കനയ്യ കോടതിയിൽ ബോധിപ്പിച്ചത്. അതേസമയം സമാന സംഭവത്തിൽ അറസ്റ്റിലായ ജെഎൻയു വിദ്യാർത്ഥികളായ ഉമർ ഖാലിദിനും അനിബർ ബട്ടാചാര്യ എന്നിവരുടെ ജാമ്യ ഹർജി ഇന്നു പരിഗണിച്ചിച്ചില്ല.

എഎപി സർക്കാർ നിയോഗിച്ച അഭിഭാഷകനെ വിശ്വാസമില്ലെന്ന് ആരോപിച്ച് പോലീസ് നിയോഗിച്ച നാലംഗ അഭിഭാഷകമാണ് പ്രോസിക്യൂഷന് വേണ്ടി വാദിച്ചത്. കപിൽ സിബലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കനയ്യക്കായി ഹാജരായത്. തെളിവുകൾ കെട്ടിച്ചമച്ചതാണെന്നായിരുന്നു കനയ്യയുടെ അഭിഭാഷകരുടെ വാദം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്