ആപ്പ്ജില്ല

ജെഎൻയുവിൽ കനയ്യ കുമാറിന് നേരെ ആക്രമണം

ജെഎൻയു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന് നേരെ ആക്രമണം. ജെഎൻയു ക്യാംപസിനുള്ളില്‍

TNN 10 Mar 2016, 7:32 pm
ന്യൂഡൽഹി: ജെഎൻയു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന് നേരെ ആക്രമണം. ജെഎൻയു ക്യാംപസിനുള്ളില്‍ വെച്ച് ഇന്ന് വൈകിട്ടോടെയാണ് കനയ്യക്ക് നേരെ ആക്രമണം ഉണ്ടായത്. പുറത്തു നിന്നു വന്നയാളാണ് അക്രമി എന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വികാസ് എന്നയാളാണ് അക്രമിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അക്രമിയെ പൊലീസ് പിടികൂടി.
Samayam Malayalam jnu student kanhaiya kumar attacked campus allegedly outsider
ജെഎൻയുവിൽ കനയ്യ കുമാറിന് നേരെ ആക്രമണം


കനയ്യക്ക് നേരെ വധഭീഷണി ഉള്ളതിനാല്‍ ജെഎൻയു ക്യാംപസില്‍ പൊലീസ് സംരക്ഷണം ഏ‍ർപ്പെടുത്തിയിരുന്നു. എന്നാല്‍ പൊലീസ് സുരക്ഷയെ മറികടന്നാണ് കനയ്യ കുമാറിനെ പുറത്ത് നിന്നെത്തിയ ആൾ ആക്രമിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്