ആപ്പ്ജില്ല

പാര്‍ക്കുകള്‍ തുറക്കുന്നു; പടക്കം പൊട്ടിച്ച് ആഘോഷിച്ച് പ്രഭാത സവാരിക്കാര്‍

സംസ്ഥാന ആഭ്യന്തര മന്ത്രാലയമാണ് കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള പാര്‍ക്കുകളും ഉദ്യാനങ്ങളും തുറക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാൽ സിനിമാ തീയേറ്ററുകള്‍, സ്വിമ്മിങ്ങ് പൂളുകളും എല്ലാം അടഞ്ഞു തന്നെ കിടക്കും

Samayam Malayalam 10 Sept 2020, 1:11 pm
വഡോദര: അണ്‍ലോക്ക് 4.0 ത്തിലെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പൊതു പാര്‍ക്കുകളും ഉദ്യാനങ്ങളും തുറക്കുവാന്‍ തയ്യാറെടുക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. ഇതറഞ്ഞതോടെ ആഘോഷത്തിലാണ് പ്രഭാത സവാരിക്കാരും ജോഗര്‍മാരും.
Samayam Malayalam celebrate to reopen parks and gardens
പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന പ്രഭാത സവാരിക്കാർ


Also Read : ഇന്ത്യയിൽ 24 മണിക്കൂറിനിടെ 95,000ത്തിലധികം കൊവിഡ് കേസുകള്‍; 1,172 മരണം

ഗുജറാത്തിലെ വഡോദര മുന്‍സിപ്പൽ കോര്‍പ്പറേഷന് കീഴിലുള്ള സയാജി ബാഗ് ഉദ്യാനവും പാര്‍ക്കും തുറക്കുന്നുവെന്ന വാര്‍ത്ത വന്നതോടെയാണ് പ്രഭാതസവാരിക്കാര്‍ പടക്കം പൊട്ടിച്ച് ആഘോഷങ്ങള്‍ നടത്തിയത്.


കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള പൊതു പാര്‍ക്കുകളും ഉദ്യാനങ്ങളും തുറക്കുവാന്‍ സംസ്ഥാന ആഭ്യന്തര മന്ത്രാലയമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നിരുന്നാലും സിനിമാ തീയേറ്ററുകള്‍, സ്വിമ്മിങ്ങ് പൂളുകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകളും അടഞ്ഞു തന്നെ കിടക്കും.

Also Read : കൊവിഡ് രണ്ടാം തരംഗത്തിനിടെ നഴ്സറികൾ തുറക്കാൻ ദുബായ്; സുരക്ഷയ്ക്കായി പുതിയ പ്രോട്ടോക്കോളുകൾ

ഈ മാസം 21 മുതല്‍ ഓപ്പണ്‍ എയര്‍ തീയേറ്റര്‍ സംവിധാനം തുടങ്ങവാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രി, ഹോട്ടലുകള്‍ ഭക്ഷണശാലകള്‍ എന്നിവ രാത്രി 11 വരെ തുറക്കുവാനും അനുമതിയുണ്ട്. എന്നാല്‍, പാഴ്സല്‍ സൗകര്യം മാത്രമുള്ള ഭക്ഷണശാലകള്‍ക്ക് ഈ വിലക്കുകള്‍ ഒന്നും ബാധകമല്ലെന്നും പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തിൽ പറയുന്നു. അതിന് പുറമെ കടകള്‍ക്കും പ്രത്യേക സമയം അനുവദിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, മതപരമായ സ്ഥലങ്ങളിൽ വലിയ സമ്മേളനങ്ങളോ ചടങ്ങുകളോ അനുവദിക്കില്ല. എന്നിരുന്നാലും, സെപ്റ്റംബർ 21 മുതൽ സാമൂഹിക, അക്കാദമിക്, കായികം, വിനോദം, സാംസ്കാരിക, മത, രാഷ്ട്രീയ പ്രവർത്തനങ്ങൾ 100 പേരുടെ പരിധിയോടെ നടത്താമെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്