ലഖ്നൗ: പത്രപ്രവര്‍ത്തകന്റെ കൊലപാതകം വീണ്ടും. ഉത്തര്‍പ്രദേശില്‍ ഹിന്ദുസ്ഥാന്‍ പത്രത്തിന്റെ ലേഖകനായിരുന്ന നവീന്‍ ശ്രീവാസ്തവ ആണ് കൊല്ലപ്പെട്ടത്. കാണ്‍പൂരിലെ ബില്ഹോറില് ബൈക്കിലെത്തിയ സംഘം നവീനിന് നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. പരുക്കേറ്റ നവീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജ്യത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് തുടര്‍ച്ചയായി നടക്കുന്ന ആക്രമണത്തില്‍ അവസാനത്തേതാണ് കാണ്‍പൂരില്‍ നവീന്‍ നേര്ക്കുണ്ടായിരിക്കുന്നത്.
യു.പിയിൽ പത്രപ്രവർത്തകൻ കൊല്ലപ്പെട്ടു
ഹിന്ദുസ്ഥാന്‍ പത്രത്തിന്റെ ലേഖകനായിരുന്ന നവീന്‍ ശ്രീവാസ്തവ ആണ് കൊല്ലപ്പെട്ടത്
TNN 30 Nov 2017, 10:41 pm