ആപ്പ്ജില്ല

അഭിഭാഷകനുമായുളള പ്രണയം: ജഡ്ജി മകളെ വീട്ടുതടങ്കലിലാക്കി

സിദ്ധാര്‍ഥ് ബന്‍സാല്‍ എന്ന സുപ്രീംകോടതി അഭിഭാഷകനുമായുള്ള മകളുടെ പ്രണയം അറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു ചൗരസ്യയുടെ നടപടി.

Samayam Malayalam 25 Jun 2018, 2:28 pm
പട്‌ന: നിയമവിദ്യാര്‍ഥിനിയായ മകള്‍ അഭിഭാഷകനെ പ്രണയിച്ചതിന്‍റെ പേരില്‍ ജഡ്ജി മകളെ വീട്ടുതടങ്കലിലാക്കി. ജഡ്ജിക്കെതിരെ പട്‌ന ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പട്നയിലെ ഘഗാരിയ ജില്ലാ കോടതി ജഡ്ജി സുഭാഷ് ചന്ദ്ര ചൗരസ്യക്കെതിരെയാണ് കോടതി കേസെടുത്തത്.
Samayam Malayalam judje n


ഇരുപത്തിനാലുകാരിയായ മകള്‍ തേജസ്വിനിയെ അകാരണമായി വീട്ടുതടങ്കലില്‍ വെച്ചെന്നാണ് കേസ്. സിദ്ധാര്‍ഥ് ബന്‍സാല്‍ എന്ന സുപ്രീംകോടതി അഭിഭാഷകനുമായുള്ള മകളുടെ പ്രണയം അറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു ചൗരസ്യയുടെ നടപടി.

വിവരമറിഞ്ഞ തേജസ്വനിയെ പിതാവ് മര്‍ദ്ദിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്യുകയായിരുന്നു. പട്‌നയിലെ വീട്ടിലെത്തി തേജസ്വിനിയെ കാണാന്‍ ശ്രമിച്ച സിദ്ധാര്‍ഥിനോട് സിവില്‍ സര്‍വ്വന്റോ ജഡ്ജിയോ ആയാല്‍ മാത്രമേ മകളെ വിവാഹം ചെയ്തുനല്കൂ എന്ന് ചൗരസ്യ പറഞ്ഞു. തുടര്‍ന്ന് സിദ്ധാര്‍ത്ഥ് പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് വനിതാ പോലീസ് വീട്ടിലെത്തി പെണ്‍കുട്ടിയെ മോചിപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്