ആപ്പ്ജില്ല

മക്ക മസ്ജിദ് വിധി പറഞ്ഞ ജഡ്ജി രാജിവെച്ചു

രാജിയ്ക്കുള്ള കാരണം വ്യക്തമല്ല

Samayam Malayalam 16 Apr 2018, 7:22 pm
ഹൈദരാബാദ്: വിവാദമായ മക്ക മസ്ജിദ് സ്ഫോടനക്കേസിൽ വിധി പറഞ്ഞ ജഡ്ജി രാജി വെച്ചു. ഹൈദരാബാദ് എൻഐഎ കോടതി ജഡ്ജി രവീന്ദര്‍ റെഡ്ഡിയാണ് രാജിവെച്ചത്. ഇദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് രാജിക്കത്ത് കൈമാറി.
Samayam Malayalam New Delhi: **FILE** File photo of Mecca Masjid blast accused Swami Aseemanand wh...


അതേസമയം രാജിയ്ക്കുള്ള കാരണം വ്യക്തമല്ല. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെയ്ക്കുന്നതെന്നാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്.

മക്ക മസ്ജിദ് സംഭവത്തെ കാവി ഭീകരത എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് കോടതി വിധി വന്ന സാഹചര്യത്തിൽ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.

തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസിലെ ഒൻപത് പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. ഈ വിധിയ്ക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് ജഡ്ജിയുടെ രാജി.

2007ൽ ഹൈദരാബാദ് മക്ക മസ്ജിദിൽ നടന്ന സ്ഫോടനത്തിൽ 9 പേര്‍ മരിക്കുകയും 58 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്