ആപ്പ്ജില്ല

വിവാദ ഉത്തരവുകള്‍ ഉള്‍പ്പെടുത്തി ജസ്റ്റിസ് കര്‍ണന്റെ പുസ്തകം വരുന്നു

കൊല്‍ക്കത്ത ജയിലിലുള്ള കര്‍ണന്‍ മുന്‍പ് മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജമാര്‍ക്കെതിരായി പുറപ്പെടുവിച്ച 22 കോടതി ഉത്തരവുകള്‍ ചേര്‍ത്താണ് പുസ്തകമിറക്കുന്നത്.

TNN 17 Nov 2017, 9:16 pm
ചെന്നൈ: സുപ്രീം കോടതി ജഡ്ജിമാരെ വിമര്‍ശിച്ചതിന്റെ പേരില്‍ കോടതിയലക്ഷ്യ കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന ജസ്റ്റിസ് കര്‍ണന്‍ പുസ്തകമെഴുതുന്നു. സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ജസ്റ്റിസ് കര്‍ണന്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ഉള്‍പ്പെടുത്തിയായിരിക്കും പുസ്തകമെന്നും ജയില്‍ മോചിതനായാല്‍ ഉടന്‍ പുസ്തകം പ്രസിദ്ധീകരിക്കുമെന്നുമാണ് ജസ്റ്റിസ് കര്‍ണനുമായി അടുത്ത ബന്ധമുളളവര്‍ നല്‍കുന്ന സൂചന
Samayam Malayalam justice karnan to publish his controversial orders against sc judges as a book
വിവാദ ഉത്തരവുകള്‍ ഉള്‍പ്പെടുത്തി ജസ്റ്റിസ് കര്‍ണന്റെ പുസ്തകം വരുന്നു


കൊല്‍ക്കത്ത ജയിലിലുള്ള കര്‍ണന്‍ മുന്‍പ് മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജമാര്‍ക്കെതിരായി പുറപ്പെടുവിച്ച 22 കോടതി ഉത്തരവുകള്‍ ചേര്‍ത്താണ് പുസ്തകമിറക്കുന്നത്. പിന്നീട് ഈ ഉത്തരവുകള്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു.

കര്‍ണന്റെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയ്‌ക്കൊപ്പമാണ് ഈ പുസ്തകവും പ്രസിദ്ധീകരിക്കപ്പെടുക. കഴിഞ്ഞ മെയ് ഒമ്പതിനാണ് ജസ്റ്റിസ് കര്‍ണന് സുപ്രീം കോടതി ആറു മാസം തടവു ശിക്ഷ വിധിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്