ആപ്പ്ജില്ല

സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫ് ഇന്ന് വിരമിക്കുന്നു

സുപ്രധാനമായ പല വിധികളും കുര്യൻ ജോസഫ് പുറപ്പെടുവിച്ചിട്ടുണ്ട്

Samayam Malayalam 29 Nov 2018, 10:44 am
ന്യൂഡൽഹി: ജസ്റ്റിസ് കുര്യൻ ജോസഫ് ഇന്ന് സുപ്രീം കോടതി ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിക്കും. 1035 വിധി ന്യായങ്ങളാണ് അഞ്ച് വർഷവും എട്ട് മാസവും നീണ്ട സേവനത്തിനിടയിൽ കുര്യൻ ജോസഫ് എഴുതിയത്. പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളുടെ ഉന്നമത്തിന് ക്രീമിലെയർ മാനദണ്ഡം അംഗീകരിച്ച് ഉത്തരവിറക്കിയത് കുര്യൻ ജോസഫാണ്. മുത്തലാഖും ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷനും ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ചതും കുര്യൻ ജോസഫ് തന്നെയായിരുന്നു.
Samayam Malayalam justice kurien joseph


സുപ്രീം കോടതി ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം സർക്കാർ ചുമതലകൾ ഏറ്റെടുക്കില്ലെന്ന് കുര്യൻ ജോസഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2000ത്തിൽ കുര്യൻ ജോസഫ് ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ടു. 1979ൽ അഭിഭാഷകനായി ഹൈക്കോടതിയിൽ സേവനമാരംഭിച്ച കുര്യൻ ജോസഫ് ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ ഒരാൾ കൂടിയാണ്. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയി, ജസ്റ്റിസ് ചെലമേശ്വർ, ജസ്റ്റിസ് മദൻ ലോകുർ എന്നിവരാണ് പ്രതിഷേധത്തിൽ പങ്കെടുത്ത മറ്റുള്ളവർ. ജസ്റ്റിസ് ലോയയുടെ മരണം അന്വേഷിക്കുക, കേസുകളിലെ ചീഫ് ജസ്റ്റിസിന്റെ സ്വയം ഭരണം അവസാനിപ്പിക്കുക എന്നിവയായിരുന്നു കുര്യൻ ജോസഫ് അടക്കമുള്ളവരുടെ ആവശ്യം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്