ആപ്പ്ജില്ല

അവാർഡ് തുക ജുനൈദിന്‍റെ അമ്മക്ക് നൽകി രാമനുണ്ണി

ലഭിച്ച സമ്മാനത്തുകയിൽ നിന്ന് മൂന്ന് രൂപ മാത്രം സ്വീകരിച്ചിട്ട് ഒരു ലക്ഷം രൂപ രാമനുണ്ണി ജുനൈദ് ഖാന്‍റെ അമ്മക്ക് നൽകി

TNN 14 Feb 2018, 5:29 pm
ന്യൂഡൽഹി: പ്രമുഖ മലയാള സാഹിത്യകാരൻ കെ.പി.രാമനുണ്ണി സാഹിത്യ അക്കാദമി പുരസ്‌കാര തുക ജുനൈദ് ഖാന്‍റെ കുടുംബത്തിന് നൽകി. ബീഫുമായി ട്രെയിനിൽ യാത്ര ചെയ്‌തെന്ന് ആരോപിച്ച് വർഗീയ വാദികൾ കൊന്ന ജുനൈദ് ഖാന്‍റെ കുടുംബത്തിനാണ് തുക കൈമാറിയത്.
Samayam Malayalam k p ramanunni gives award money to junaids mother
അവാർഡ് തുക ജുനൈദിന്‍റെ അമ്മക്ക് നൽകി രാമനുണ്ണി


ലഭിച്ച സമ്മാനത്തുകയിൽ നിന്ന് മൂന്ന് രൂപ മാത്രം സ്വീകരിച്ചിട്ട് ഒരു ലക്ഷം രൂപ രാമനുണ്ണി ജുനൈദ് ഖാന്‍റെ അമ്മക്ക് നൽകി. ഹിന്ദു, മുസ്ലിം മത സൗഹാർദത്തെ കുറിച്ച് പരാമർശിക്കുന്ന രാമനുണ്ണിയുടെ 'ദൈവത്തിന്‍റെ പുസ്‌തക'ത്തിനാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. മുസ്ലിം ആയത് കൊണ്ട് മാത്രമാണ് ജുനൈദിനെ ഹിന്ദു വർഗീയവാദികൾ കൊന്നത്. ജുനൈദിന്‍റെ മരണത്തിലുള്ള പ്രായശ്ചിത്തമായിട്ടാണ് താൻ ഇത് ചെയ്യുന്നതെന്നും രാമനുണ്ണി പറഞ്ഞു. കഴിഞ്ഞ ജൂൺ 24 നാണ് ജുനൈദ് ഡൽഹിയിൽ നിന്ന് ഹരിയാനയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ കൊല ചെയ്യപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്