ആപ്പ്ജില്ല

പിണറായി വിജയനെ കമല്‍ ഹാസന്‍ സന്ദര്‍ശിച്ചു

കമലിന്റെ 'മക്കള്‍ നീതി മയ്യം' രൂപീകരണത്തിനു ശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്

TNN 3 Mar 2018, 9:08 pm
ചെന്നൈ : ചെന്നൈയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കമല്‍ ഹാസന്‍ സന്ദര്‍ശിച്ചു. ഗസ്റ്റ് ഹൗസിലെത്തിയാണ് കമല്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയില്‍ എത്തിയത്.
Samayam Malayalam kamal haasan visits kerala cm pinarayi vijayan
പിണറായി വിജയനെ കമല്‍ ഹാസന്‍ സന്ദര്‍ശിച്ചു


കമല്‍ ഹാസനുമായി കൂടിക്കാഴ്ച നടത്തിയതായി ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കമലിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ 'മക്കള്‍ നീതി മയ്യം' രൂപീകരണത്തിനു ശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. പിണറായിയെ തന്റെ രാഷ്ട്രീയ ഗുരുവായാണ് കമല്‍ മുന്‍പ് വിശേഷിപ്പിച്ചിട്ടുള്ളത്.

മക്കള്‍ നീതി മയ്യം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലും കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. പിണറായിയുടെയും കുടുംബത്തിന്റെയും സുഖവിവരം അന്വേഷിച്ചാണ് കമല്‍ മടങ്ങിയത്. മുമ്പ് കേരളത്തിലെത്തിയ കമൽഹാസൻ മുഖ്യമന്ത്രിയെ വസതിയിലെത്തി സന്ദർശിച്ചിട്ടുമുണ്ട്.

மக்கள் நீதி மய்யத்தின் தலைவர் திரு @ikamalhaasan கேரள முதலமைச்சர் மாண்புமிகு @CMOKerala அவர்களை சென்னையில் சந்தித்து நலம் விசாரித்தார். pic.twitter.com/lmMXP2DRbu — Makkal Needhi Maiam | மக்கள் நீதி மய்யம் (@maiamofficial) March 3, 2018

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്