ആപ്പ്ജില്ല

മധ്യപ്രദേശിൽ കമൽ നാഥ് മുഖ്യമന്ത്രിയാകും; പ്രഖ്യാപനം ഇന്ന് രാത്രി

തീരുമാനം രാഹുൽ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം

Samayam Malayalam 13 Dec 2018, 9:14 pm
ന്യൂഡൽഹി: മധ്യപ്രദേശിൽ മുതിര്‍ന്ന നേതാവ് കമൽനാഥ് മുഖ്യമന്ത്രിയാകും. രാത്രി പത്തോടെ ഭോപ്പാലിൽ വെച്ച് കമൽനാഥിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും ഭോപ്പാലിലേയ്ക്ക് തിരിച്ചിട്ടുണ്ട്.
Samayam Malayalam kamal nath


മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയിൽ ഭിന്നതയില്ലെന്നും തങ്ങളുടെ ലക്ഷ്യം ജനങ്ങളെ സേവിക്കുകയാണെന്നും ജ്യോതിരാദിത്യ സിന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു. ആരാണ് മുഖ്യമന്ത്രിയെന്ന് ഉടൻ നിങ്ങള്‍ അറിയുമെന്നും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മധ്യപ്രദേശിലെ ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ കമൽനാഥിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എംഎൽഎമാരുടെ യോഗത്തിൽ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് കോൺഗ്രസ് വക്താവ് ശോഭാ ഓജ ഇന്നലെ പരതികരിച്ചത്.

രാഷ്ട്രീയത്തിലെ അനുഭവസമ്പത്തിനോടൊപ്പം ദേശീയ നേതൃത്വത്തിന്‍റെ പിന്തുണയും ഗാന്ധി കുടുംബവുമായുള്ള അടുപ്പവും കമല്‍നാഥിന് തുണച്ചെന്നാണ് വിലയിരുത്തൽ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്