ആപ്പ്ജില്ല

മധ്യപ്രദേശിൽ കമൽനാഥിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന് സൂചന

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും

Samayam Malayalam 12 Dec 2018, 7:06 pm
ഭോപ്പാൽ: മധ്യപ്രദേശിൽ മുതിർന്ന നേതാവ് കമൽനാഥിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന് സൂചന. എംഎൽഎമാരുടെ യോഗത്തിൽ കമൽനാഥിനാണ് കൂടുതൽ പിന്തുണ ലഭിച്ചത്. യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ തന്നെയാണ് കമൽനാഥിൻെറ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചതെന്നാണ് സൂചന.
Samayam Malayalam കമൽനാഥ് പുതിയ മുഖ്യമന്ത്രിയായേക്കും


എ.കെ.ആൻറണിയാണ് മധ്യപ്രദേശിൽ കോൺഗ്രസ് യോഗങ്ങളെയും മറ്റും നിയന്ത്രിക്കുന്നത്. രാഹുൽ ഗാന്ധിയുമായി ആൻറണി ചർച്ച നടത്തിയതിന് ശേഷമായിരക്കും മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. ഇന്ന് രാത്രിയോടെ തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ട്.

മധ്യപ്രദേശിൽ 114 സീറ്റുകളുമായി കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ സംസ്ഥാനത്ത് ബിജെപി 108 സീറ്റുകളിലാണ് ജയിച്ചത്. എസ്.പിയുടെയും ബി.എസ്.പിയുടെയും പിന്തുണ കോൺഗ്രസിനുണ്ട്. ഒരു സ്വതന്ത്രൻെറയും പിന്തുണ കോൺഗ്രസ് അവകാശപ്പെടുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്