ആപ്പ്ജില്ല

കേജ്രിവാളിനെതിരെ കപിൽ മിശ്ര സിബിഐക്ക് പരാതി നല്‍കി

മൂന്ന് പരാതികൾ

TNN 9 May 2017, 5:06 pm
ന്യൂഡല്‍ഹി; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെ കേജ്രിവാളിനും മറ്റ് ആം ആദ്‍മി പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ മുന്‍ മന്ത്രി കപില്‍ മിശ്ര സിബിഐക്ക് പരാതി നല്‍കി.
Samayam Malayalam kapil mishra files complaint against arvind kejriwal and other party leaders with cbi
കേജ്രിവാളിനെതിരെ കപിൽ മിശ്ര സിബിഐക്ക് പരാതി നല്‍കി


മൂന്ന് പരാതികളാണ് മിശ്ര ചൊവ്വാഴ്‍ച സിബിഐക്ക് സമര്‍പ്പിച്ചത്. അരവിന്ദ് കേജ്രിവാളിന്‍റെ ഭാര്യാസഹോദരന്‍ 50 കോടിയുടെ ഫാം ഹൗസ് വാങ്ങിയതുമായി ബന്ധപ്പെട്ട പരാതിയാണ് ആദ്യത്തേത്. സത്യേന്ദ്ര ജെയിന്‍ കേജ്രിവാളിന് 2 കോടി രൂപ കൈക്കൂലി വാങ്ങിയെന്നുള്ള മിശ്രയുടെ ആരോപണമാണ് രണ്ടാമത്തെ പരാതി. വിദേശ യാത്രക്കായി എഎപി നേതാക്കള്‍ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്‍തതിനെപ്പറ്റിയാണ് മൂന്നാമത്തെ പരാതി.

തങ്ങളുടെ വിദേശയാത്രകളെക്കുറിച്ച് ആം ആദ്‍മി പാര്‍ട്ടി നേതാക്കള്‍ വെളിപ്പെടുത്തണമെന്നും അല്ലാത്തപക്ഷം അതിനായി താന്‍ നിരാഹാരമിരിക്കുമെന്നും മിശ്ര പറഞ്ഞു.

ഡല്‍ഹി മന്ത്രിസഭയില്‍ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന കപില്‍ മിശ്രയെ പ്രകടനം മോശമാണെന്നു പറഞ്ഞ് ഏതാനും ദിവസം മുന്‍പാണ് മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയത്. തുടര്‍ന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് മറ്റൊരു മന്ത്രിയായ സത്യേന്ദ്ര ജെയിന്‍ 2 കോടി രൂപ കൈക്കൂലി നല്‍കിയെന്ന ആരോപണവുമായി മിശ്ര രംഗത്തെത്തിയത്.

Kapil Mishra files complaint against Arvind Kejriwal and other party leaders with CBI

The war within AAP intensified on Tuesday with sacked Delhi minister Kapil Mishra+ submitting three set of complaints against Arvind Kejriwal and other party leaders to the CBI.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്