ആപ്പ്ജില്ല

കുമാരസ്വാമി ഇന്ന് വിശ്വാസവോട്ട് തേടും

കർണാടകത്തിൽ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ഇന്ന് വിശ്വാസ വോട്ട് തേടും.

Samayam Malayalam 25 May 2018, 7:44 am
ബെംഗലൂരു: കർണാടകത്തിൽ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ഇന്ന് വിശ്വാസ വോട്ട് തേടും. 117 അംഗങ്ങളുടെ പിന്തുണയാണ് കുമാരസ്വാമി സർക്കാരിനുള്ളത്. പുതിയ സ്പീക്കറെ തെരഞ്ഞെടുത്തതിന് ശേഷമായിരിക്കും സർക്കാർ സഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നത്. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് കേവലഭൂരിപക്ഷത്തെക്കാൾ ആറ് അംഗങ്ങളുടെ പിന്തുണ അധികമുണ്ട്. നിലവിൽ 104 അംഗങ്ങളുളള ബിജെപി തൽക്കാലം എംഎൽഎമാരെ ചാക്കിട്ട് പിടിക്കാനില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കുമാരസ്വാമിക്ക് വിശ്വാസ വോട്ട് തേടുക എളുപ്പമായിരിക്കും.
Samayam Malayalam 64308470


സ്പീക്കർ സ്ഥാനത്തേക്ക് കോൺഗ്രസില്‍ നിന്ന് കെ.ആര്‍. രമേഷ് കുമാറും ബിജെപിയിൽ നിന്ന് സുരേഷ് കുമാറും മത്സരിക്കുന്നുണ്ട്. പുതിയ സ്പീക്കറായിരിക്കും വിശ്വാസവോട്ടെടുപ്പ് നടത്തുക. വിശ്വാസവോട്ട് പ്രമാണിച്ച് കനത്ത സുരക്ഷയാണ് വിധാന്‍ സൗധക്ക് ചുറ്റും ഒരുക്കിയിരിക്കുന്നത്. രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്