ആപ്പ്ജില്ല

കെസി വേണുഗോപാല്‍ കോമാളി: കര്‍ണാടക കോണ്‍ഗ്രസ് നേതാവ്

കര്‍ണാടകത്തിലെ എഐസിസി ജനറല്‍ സെക്രട്ടറിയും കേരളത്തില്‍ നിന്നുള്ള നേതാവുമായ കെസി വേണുഗോപാലിനെയും രൂക്ഷമായ ഭാഷയില്‍ റോഷന്‍ ബെയ്‍ഗ്‍ വിമര്‍ശിച്ചു. വേണുഗോപാല്‍ കോമാളിയാണെന്നും ബെയ്‍ഗ്‍ കുറ്റപ്പെടുത്തി.

Samayam Malayalam 21 May 2019, 3:33 pm

ഹൈലൈറ്റ്:

  • കര്‍ണാടക കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
  • എക്സിറ്റ് പോളിന് ശേഷം ആരോപണങ്ങള്‍
  • ന്യൂനപക്ഷങ്ങളെ പരിഗണിക്കാത്തത് തര്‍ക്കം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam roshan baig.
ബെംഗലൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഭിന്നിപ്പ് രൂക്ഷം. സംസ്ഥാനത്ത് ബിജെപി ഏറ്റവും കുറഞ്ഞത് 20 സീറ്റുകള്‍ നേടുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് തര്‍ക്കം രൂക്ഷമായത്. ന്യൂനപക്ഷങ്ങളെ അവഗണിച്ചതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായതെന്ന് കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്‍ഗ്‍ ആരോപിച്ചു.
ഒരു സീറ്റില്‍ മാത്രമാണ് മുസ്ലീം സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് നിര്‍ത്തിയത്. ഇത് തിരിച്ചടിയാകും. ആവശ്യമെങ്കില്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിയുമായി കൈകോര്‍ക്കണമെന്നും റോഷന്‍ ബെയ്‍ഗ്‍ പറഞ്ഞു.

കര്‍ണാടകത്തിലെ എഐസിസി ജനറല്‍ സെക്രട്ടറിയും കേരളത്തില്‍ നിന്നുള്ള നേതാവുമായ കെസി വേണുഗോപാലിനെയും രൂക്ഷമായ ഭാഷയില്‍ റോഷന്‍ ബെയ്‍ഗ്‍ വിമര്‍ശിച്ചു. വേണുഗോപാല്‍ കോമാളിയാണെന്നും കെപിസിസി പ്രസിഡന്‍റ്‍ ഗുണ്ടുറാവു ആണ് നിലവിലെ പ്രശ്‍നങ്ങള്‍ക്ക് കാരണമെന്നും ബെയ്‍ഗ്‍ കുറ്റപ്പെടുത്തി.

ബെംഗലൂരു സെന്‍ട്രലില്‍ നിന്ന് ബെയ്‍ഗ്‍ മത്സരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചിരുന്നു.

കോണ്‍ഗ്രസ് - ജെഡിഎസ്‍ സഖ്യമാണ് കര്‍ണാടകത്തില്‍ ഭരണത്തില്‍. കര്‍ണാടകത്തില്‍ എക്സിറ്റ് പോളുകളെ കണ്ണടച്ച് വിശ്വസിക്കുന്നില്ലെന്നാണ് എഐസിസി പ്രസിഡന്‍റ്‍ പറയുന്നത്. 14-15 സീറ്റുകള്‍ കര്‍ണാടകത്തില്‍ പാര്‍ട്ടി നേടുമെന്നും കോണ്‍ഗ്രസ് കരുതുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്