ആപ്പ്ജില്ല

ഗാന്ധി പ്രതിമ ആരാധിക്കാനുള്ളതല്ല; അദ്ദേഹം പോലും ചിന്തിക്കുന്നുണ്ടാകില്ല: കര്‍ണാടക ഹൈക്കോടതി

നിരോധിത മേഖലയില്‍ മദ്യവില്‍പ്പന നടത്തുന്നുണ്ടെന്ന് തെളിയിക്കാന്‍ തരത്തില്‍ ഒന്നും സമര്‍പ്പിച്ചിട്ടില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

Samayam Malayalam 8 Sept 2020, 2:13 pm
ബെംഗളൂരു: ഗാന്ധിജിയുടെ പ്രതിമ ആരാധിക്കാനുള്ളതല്ലെന്ന് കര്‍ണാടക ഹൈക്കോടതി. മദ്യഷാപ്പുകള്‍ക്ക് സമീപം ഗാന്ധി പ്രതിമ ഉള്ളത് സംബന്ധിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി തള്ളിക്കളഞ്ഞുകൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്.
Samayam Malayalam കര്‍ണാടക ഹൈക്കോടതി


Also Read: ചൊവ്വയില്‍ 'ഡസ്റ്റ് ഡെവിള്‍'; പൊടിപടലങ്ങള്‍ കറങ്ങുന്നതായി നാസ, ചിത്രങ്ങള്‍ കണ്ട് ഞെട്ടി ശാസ്ത്രലോകം

'ഗാന്ധിജി ആരാധിക്കപ്പെടുന്നുണ്ടെന്ന ചിന്തയുമായി അദ്ദേഹം പോലും പൊരുത്തപ്പെട്ടിട്ടുണ്ടാകില്ലെന്ന്' ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒകെഎ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. നിരോധിത മേഖലയില്‍ മദ്യവില്‍പ്പന നടത്തുന്നുണ്ടെന്ന് തെളിയിക്കാന്‍ തരത്തില്‍ ഒന്നും സമര്‍പ്പിച്ചിട്ടില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

ബെംഗളൂരു സ്വദേശിയായ അഡ്വക്കേറ്റ് എം വി അമര്‍നാഥന്‍ ആണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഗാന്ധി പ്രതിമയില്‍ നിന്ന് 30 മീറ്റര്‍ മാത്രം അകലെ മദ്യവില്‍പ്പന ഉണ്ടെന്നാണ് ഹര്‍ജി. 1967 കര്‍ണാടക എക്‌സൈസ് ലൈസന്‍സ് (ജനറല്‍ കണ്ടീഷന്‍സ്) നിയമപ്രകാരം ആരാധനാലയങ്ങളുടെയും സമാനപ്രദേശങ്ങളുടെയും സമീപം മദ്യവില്‍പ്പന നിരോധിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും രാഷ്ട്രപിതാവിന് ആദരമര്‍പ്പിക്കാന്‍ ജനങ്ങള്‍ എത്താറുണ്ടെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.

സമാധാനം, ശാന്തത, ധാര്‍മ്മികത ലംഘിക്കുന്നുണ്ടെങ്കില്‍ അതോറിറ്റിക്ക് ലൈസന്‍സ് റദ്ദാക്കാന്‍ കഴിയുന്ന 1967 ലെ ചട്ടം 5 (2) (എ) നെ കുറിച്ച് അപേക്ഷകന്‍ വാമൊഴിയായി പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും അപേക്ഷയില്‍ കോടതി വാദിച്ചില്ല. മദ്യവില്‍പ്പന നടത്തുന്നത് നിരോധിത ദൂരപരിധിയിലാണെന്ന് സൂചിപ്പിക്കുന്നതിന് ഒരു തെളിവും അപേക്ഷകന്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് ബെഞ്ച് പറഞ്ഞു.

Also Read: 'ഇത് അവസാനത്തേതല്ല, അടുത്ത മഹാമാരിയ്ക്കായി ലോകം തയ്യാറെടുക്കണം'; മുന്നറിയിപ്പുമായി ഡബ്ലുഎച്ച്ഒ

കോടതിയുടെ ജൂലായ് 9 ന് ഉള്ള ഉത്തരവ് പ്രകാരം, ജൂലായ് 23 ന് സ്‌പോട്ട് പരിശോധന നടത്തിയ പ്രാദേശിക തഹസില്‍ദാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു. അപേക്ഷകന്റെയും ടോണിക് മദ്യവില്‍പ്പന നടത്തുന്നയാളുടെയും സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. തഹസില്‍ദാറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, മദ്യവില്‍പ്പനശാലയില്‍ നിന്ന് സെന്റ് മാര്‍ക്ക് കത്തീഡ്രല്‍ 144 മീ അകലെയും പോലീസ് സ്‌റ്റേഷന്‍ 126.5 മീ അകലെയുമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്