ആപ്പ്ജില്ല

കർണാടക ലോകായുക്തയെ കുത്തിപരിക്കേൽപ്പിച്ചു

ജസ്റ്റിസിനെ കുത്തി പരിക്കേൽപ്പിച്ച തേജസ് ശർമയെ പോലീസ് അറസ്റ്റ് ചെയ്തു

TNN 7 Mar 2018, 5:03 pm
ബെംഗലൂരു: കർണാടക ലോകായുക്തയെ പരാതിക്കാരൻ ഓഫീസിൽ കയറി കുത്തി പരിക്കേൽപ്പിച്ചു. ലോകായുക്തയും അഴിമതി വിരുദ്ധ ഓംബുഡ്‌‍സ്‍മാനുമായ ജസ്റ്റിസ് പി.വിശ്വനാഥ ഷെട്ടിയെയാണ് ബെംഗലൂരുവിലെ ഓഫീസിൽ വെച്ച് കുത്തിയത്. ജസ്റ്റിസിനെ കുത്തി പരിക്കേൽപ്പിച്ച തേജസ് ശർമയെ പോലീസ് അറസ്റ്റ് ചെയ്തു.
Samayam Malayalam karnataka lokayuktha stabbed inside office
കർണാടക ലോകായുക്തയെ കുത്തിപരിക്കേൽപ്പിച്ചു


പരാതി നൽകാനുള്ളവരുടെ ക്യൂവിൽ നിന്ന തേജസ് ഒരു പ്രകോപനവുമില്ലാതെയാണ് ലോകായുക്തയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ജസ്റ്റിസ് ഷെട്ടിയുടെ നില തൃപ്തികരമാണെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്‍ഡി പറഞ്ഞു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരിക്കേറ്റ ജസ്റ്റിസ് ഷെട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്