ആപ്പ്ജില്ല

കർണാടകയിൽ പെട്രോൾ, ഡീസൽ വില രണ്ട് രൂപ വീതം കുറയ്ക്കും

സര്‍ക്കാര്‍ നീക്കം ജനങ്ങള്‍ക്ക് ആശ്വാസം പകരുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി കുമാരസ്വാമി

Samayam Malayalam 17 Sept 2018, 12:19 pm
ബെംഗലൂരു: കര്‍ണാടകയിൽ പെട്രോള്‍, ഡീസൽ വിലകള്‍ രണ്ട് രൂപ വീതം കുറയ്ക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കൽബുര്‍ഗിയിൽ വെച്ചായിരുന്നു കുമാരസ്വാമിയുടെ പ്രഖ്യാപനം.
Samayam Malayalam kumaraswami-new


നികുതി കുറയ്ക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിന് ഇന്ധന വിലയിൽ കുറവ് വരുത്താൻ സാധിക്കുമെന്നാണ് കര്‍ണാടകയിലെ ജനങ്ങള്‍ വിശ്വസിക്കുന്നതെന്നും അതുകൊണ്ട് പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കുറയ്ക്കാൻ കര്‍ണാടകയിലെ സഖ്യകക്ഷി സര്‍ക്കാര്‍ തീരുമാനിച്ചതായും കുമാരസ്വാമി അറിയിച്ചു. സര്‍ക്കാരിന്‍റെ ഈ നീക്കം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കുറച്ച് ആശ്വാസം പകരുമെന്ന് വിചാരിക്കുന്നുവെന്നും കുമാരസ്വാമി പറ‍ഞ്ഞു.


ആന്ധ്രാപ്രദേശ്, പശ്ചിമ ബാംഗാള്‍ സര്‍ക്കാരുകള്‍ പെട്രോള്‍, ഡീസൽ വിലകള്‍ കുറച്ചതിന് പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രഖ്യാപനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്