ആപ്പ്ജില്ല

ബലൂച്: മോദിക്ക് പിന്തുണയുമായി ഹമീദ് കര്‍സായി

പാക് അധികൃതര്‍ നിരന്തരം ഇന്ത്യക്കും അഫ്ഗാനുമെതിരെ പ്രസ്താവനകള്‍ നടത്തുന്നുണ്ട്

TNN 20 Aug 2016, 12:54 pm
ന്യൂഡല്‍ഹി: പാക് പട്ടാളം ബലൂചിസ്താനില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്ക് അഫ്ഗാന്‍ മുന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായിയുടെ പിന്തുണ. പാക് അധികൃതര്‍ നിരന്തരം ഇന്ത്യക്കും അഫ്ഗാനുമെതിരെ പ്രസ്താവനകള്‍ നടത്തുന്നുണ്ട്. അതിനാല്‍ ബലൂച് വിഷയത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്.
Samayam Malayalam karsayi extends support to modi on balooch issue
ബലൂച്: മോദിക്ക് പിന്തുണയുമായി ഹമീദ് കര്‍സായി


എന്നാല്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാക് ആഭ്യന്തര വിഷയത്തില്‍ സംസാരിക്കുന്നതെന്നും ഹമീദ് കര്‍സായി പറഞ്ഞു. പ്രധാനമന്ത്രിയുമായി ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു കര്‍സായിയുടെ പ്രതികരണം.

ഇന്ത്യ ഒരു നിഴല്‍ യുദ്ധത്തിന് സമാധാന അന്തരീക്ഷം നിലനില്‍ക്കുന്നിടത്ത് ഉദ്ദേശിക്കുന്നതായി തോന്നുന്നില്ലെന്നും കര്‍സായി അഭിപ്രായപ്പെട്ടു. ബലൂചിസ്താനിലെ ജനത പാക് സര്‍ക്കാരിന്‍റെ പിന്‍തുണയോടെ ഭീകരസംഘടനകള്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അനുഭവിച്ചു വരുന്നു. ഇത് ലോകത്തെ അറിയിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. മോദിയുടെ പ്രസംഗം ഇതിന് ഏറെ സഹായകമായെന്നും കര്‍സായി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്