ആപ്പ്ജില്ല

ആരാകും കലൈഞ്ജറുടെ പിൻഗാമി

മൂന്ന് ഭാര്യമാരിലായി ആറ് മക്കള്‍. ഡിഎംകെയുടെ തലപ്പത്തേക്ക് ഇനിയാര് എന്നതിൽ മൂപ്പിളമ തര്‍ക്കം കല്ലുകടിയാകുമോ

Samayam Malayalam 8 Aug 2018, 6:30 pm
1924 ജൂണ്‍ 3ന് തമിഴ്നാട്ടിലെ തിരുക്കുവളൈയിലാണ് കരുണാനിധിയുടെ ജനനം. കരുണാനിധിയുടെ പിതാവ് മുത്തുവേലരുടെ മൂന്നാമത്തെ ഭാര്യയിലായിരുന്നു കരുണാനിധി ജനിച്ചത്. മുത്തുവേലരുടെ ആദ്യ രണ്ടു ഭാര്യമാരും സന്താനഭാഗ്യമില്ലാതെ മരിക്കുകയായിരുന്നു. 80 വര്‍ഷത്തോളം പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. തിരക്കഥാകൃത്ത്, കവി, നോവലിസ്റ്റ്, ജീവചരിത്രകാരന്‍ തുടങ്ങിയ നിലകളിലും ശ്രദ്ധേയനായ വ്യക്തി. പദ്മാവതി, രജതി അമ്മാൾ, ദയാലു അമ്മാള്‍ എന്നിവരാണ് ഭാര്യമാർ. എം കെ സ്റ്റാലിൻ, കനിമൊഴി, എം കെ അളഗിരി, എം കെ മുത്തു, എം കെ തമിഴരസു, എം കെ സെല്‍വി എന്നിവരാണ് മക്കൾ.
Samayam Malayalam karunanidhi1


1969 മുതൽ 2011 വരെയായി അ‍ഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ കാലം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ആള്‍ എന്ന പദവിയും കരുണാനിധിക്ക് സ്വന്തമാണ്. പത്ത് തവണ ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ പ്രസിഡണ്ടായി. തമിഴ് സിനിമയിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തായിരിക്കേയാണ് കരുണാനിധിയുടെ രാഷ്ട്രീയ പ്രവേശനം. കുളിത്തലൈയില്‍ നിന്ന് 1949 ല്‍ സിഎന്‍ അണ്ണാദുരൈ ഡിഎംകെ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ദക്ഷിണാമൂര്‍ത്തി എന്ന കരുണാനിധി അദ്ദേഹത്തിനൊപ്പം ചേരുകയായിരുന്നു.

കരുണാനിധി ഓര്‍മ്മയാകുമ്പോള്‍ അദ്ദേഹത്തിന്‍റെ പിൻഗാമി ആരാകും എന്നതാണ് ഇനിയുള്ള ചോദ്യം. മകൻ ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിനെ പിൻഗാമിയായി അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്., എന്നാല്‍ മൂത്തമകൻ എം.കെ അഴഗിരി, മകള്‍ കനിമൊഴി എന്നിവരും രാഷ്ട്രീയ വഴിയേ ഉണ്ട്. ഇവരുടെ മക്കളും രാഷ്ട്രീയ പ്രവേശനം ലക്ഷ്യം വയ്ക്കുന്നുണ്ട്. ഇനിയുള്ള ഡിഎംകെയുടെ നേതൃത്വം ഇവരിൽ നിന്നാരുമാകാനാണ് സൂചന.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്