ആപ്പ്ജില്ല

രാജസ്ഥാനില്‍ കശ്‍മീര്‍ വിദ്യാര്‍ഥികളും നാട്ടുകാരുമായി സംഘര്‍ഷം

സൈന്യത്തിനു നേരെ കല്ലെറിയുന്നതില്‍ പ്രതിഷേധിച്ച്

TNN 21 Apr 2017, 11:26 am
ജയ്‍പൂര്‍: സൈന്യത്തിനു നേരെ കല്ലെറിയുന്നവര്‍ എന്നാരോപിച്ച് രാജസ്ഥാനിലെ ചിത്തോര്‍ഗഡില്‍ കശ്‍മീരി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതായി പരാതി. മേവാര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളായ കശ്‍മീര്‍ സ്വദേശികളാണ് നാട്ടുകാര്‍ തങ്ങളെ മര്‍ദിച്ചു എന്ന് പരാതിപ്പെട്ടത്.
Samayam Malayalam kashmiri students clash with locals over stone pelter taunt
രാജസ്ഥാനില്‍ കശ്‍മീര്‍ വിദ്യാര്‍ഥികളും നാട്ടുകാരുമായി സംഘര്‍ഷം


സൈന്യത്തിനെതിരെ കല്ലെറിയുന്നവര്‍ എന്നുവിളിച്ച് നാട്ടുകാര്‍ തങ്ങളെ മര്‍ദ്ദിക്കുകയും അടുത്തിടെ പുറത്തുവന്ന സൈനികനെ മര്‍ദ്ദിക്കുന്ന വീഡിയോയുടെ പേരില്‍ ചീത്തവിളിക്കുകയും ചെയ്‍തു എന്നാണ് പരാതി. എന്നാല്‍, കടയില്‍നിന്ന് സാധനം വാങ്ങന്‍ പോയ തങ്ങള്‍ ഏതാനും നാട്ടുകാരുമായി തര്‍ക്കിക്കുക മാത്രമേ ചെയ്‍തുള്ളൂ എന്നാണ് വിദ്യാര്‍ഥികള്‍ എഫ്ഐആറില്‍ രേഖപ്പെടുത്തിയ മൊഴി.

തങ്ങളുടെ പരീക്ഷാ സമയമായതിനാല്‍ പ്രശ്‍നം വഷളാക്കാന്‍ താല്‍പര്യമില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്.

Kashmiri students clash with locals over 'stone pelter' taunt

Tension prevailed in Chittorgarh on Wednesday evening after a group of locals clashed with a few Kashmiri students of Mewar University after they were allegedly called "stone-pelters".

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്