ആപ്പ്ജില്ല

കവിന്ദർ ഗുപ്ത ജമ്മു കശ്‌മീർ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു

എല്ലാ പാർട്ടി എംഎൽഎമാരിൽ നിന്നും രാജി എഴുതി വാങ്ങിച്ചെങ്കിലും കത്തുകൾ ഗവർണർക്ക് കൈമാറിയിരുന്നില്ല

Samayam Malayalam 30 Apr 2018, 2:50 pm
ശ്രീനഗർ: കഠ്‍വ സംഭവത്തെ തുടർന്ന് അസ്ഥിരമായ ജമ്മു കശ്‌മീർ മന്ത്രിസഭയിലേക്ക് വൻ മാറ്റങ്ങൾ. ബിജെപി എംഎൽഎമാർ കഠ്‍വ പ്രതികളെ പിന്തുണച്ച് സംസാരിച്ചത് വലിയ വിവാദമായിരുന്നു. തുടർന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രിയുൾപ്പടെയുള്ളവർ രാജിവെക്കുകയും ചെയ്തിരുന്നു. കഠ്‍വയിലെ ബിജെപി എംഎൽഎ രാജീവ് ജാസ്‌രോട്ടി കാബിനറ്റ് പദവിയുടെ മന്ത്രിസഭയിലെത്തി. ഇന്നലെ രാജിവെച്ച ഉപമുഖ്യമന്ത്രി നിർമൽ സിങ് നിയമസഭാ സ്‌പീക്കറാകും.
Samayam Malayalam kavinder gupta


ഉപമുഖ്യമന്ത്രി രാജിവെച്ച ഒഴിവിലേക്ക് ഗാന്ധിനഗർ എംഎൽഎയും നിയമസഭ സ്‌പീക്കറുമായിരുന്ന കവിന്ദർ ഗുപ്‌ത സ്ഥാനമേറ്റു. ആർഎസ്എസ് പ്രവർത്തകനായ കവിന്ദർ ആദ്യമായാണ് തെരഞ്ഞെടുപ്പ് വിജയിച്ച് നിയമസഭയിലെത്തുന്നത്. പ്രതികളെ പിന്തുണച്ചു കൊണ്ട് നടത്തിയ റാലിയിൽ പങ്കെടുത്ത വനം മന്ത്രി ലാൽ സിങ്ങും വ്യവസായ മന്ത്രി ചന്ദർ പ്രകാശും രാജി വെച്ചിരുന്നു. എല്ലാ പാർട്ടി എംഎൽഎമാരിൽ നിന്നും രാജി എഴുതി വാങ്ങിച്ചെങ്കിലും കത്തുകൾ ഗവർണർക്ക് കൈമാറിയിരുന്നില്ല. എന്നാൽ മന്ത്രിസഭാ പുനഃസംഘടനക്ക് കഠ്‍വ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്