ആപ്പ്ജില്ല

മലയാളി വിദ്യാര്‍ഥിയുടെ കൊല: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

മോഷണം ആരോപിച്ച് മലയാളി സ്കൂള്‍ വിദ്യാര്‍ഥിയെ അടിച്ച് കൊന്ന കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

TNN 1 Jul 2016, 11:55 am
ന്യൂഡൽഹി: മോഷണം ആരോപിച്ച് മലയാളി സ്കൂള്‍ വിദ്യാര്‍ഥിയെ അടിച്ച് കൊന്ന കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പൊലീസ് അറസ്റ്റു ചെയ്ത പാന്‍മസാല കടയുടമ അലോക് പണ്ഡിറ്റിന്‍റേയും മക്കളുടേയും പേരില്‍ കൊലക്കുറ്റമാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അലോകിന്‍റെ രണ്ട് മക്കളും പ്രായ പൂർത്തിയാകാത്തവരാണ്.
Samayam Malayalam kerala boy beaten to death in delhi pan seller and children arrested
മലയാളി വിദ്യാര്‍ഥിയുടെ കൊല: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും


ഡല്‍ഹി മയൂര്‍വിഹാറില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകന്‍ രജത്താണ് ബുധനാഴ്ച മര്‍ദ്ദനമേറ്റ് മരിച്ചത്.

ബുധനാഴ്ച്ച വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു രജത് അടക്കം നാല് മലയാളി കുട്ടികള്‍. ഇതിനിടെ സാധനങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ച്‌ വഴിയരികിലെ പാന്‍മസാല വിൽപനക്കാരന്‍റെ മക്കൾ ഇവരുമായി വാക്ക്തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് അടുത്തുള്ള പാര്‍ക്കിലേക്ക് കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്