ആപ്പ്ജില്ല

ഷാര്‍ജയിലെ മധുസൂദനന്‍റെ കുടുംബത്തിന് സഹായം

ഷാര്‍ജയില്‍ 'നരക ജീവിതം' നയിക്കുന്ന പ്രവാസിക്കും കുടുംബത്തിനും സഹായം

Samayam Malayalam 9 Jul 2018, 8:50 pm
ദുബായ്: ഷാര്‍ജയില്‍ നരകതുല്യമായ ജീവിതം നയിക്കുന്ന പ്രവാസി കുടുംബത്തിന് സഹായം വാഗ്‍ദാനം ചെയ്‍ത്‍ നിരവധി ആളുകള്‍. മലയാളിയായ മധുസൂദനന്‍റെ ഏഴംഗ കുടുംബത്തിന്‍റെ ജീവിതം മാധ്യമങ്ങളിലൂടെയാണ് ലോകം അറിഞ്ഞത്.
Samayam Malayalam മധുസൂദനൻ
മധുസൂദനൻ Photo Credit: Asianet News/Screen-grab


ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ആക്റ്റിങ് കോണ്‍സല്‍-ജനറല്‍, സുമതി വാസുദേവ് ഇവരുടെ രേഖകള്‍ ശരിയാക്കും. ഇതിനായി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ കുടുംബവുമായി ബന്ധപ്പെട്ടതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്‍തു.

60 വയസുകാരനായ മധുസൂദനന്‍ ശ്രീലങ്കക്കാരി ഭാര്യ രോഹിണിക്കും അഞ്ച് മക്കള്‍ക്കും ഒപ്പമാണ് ഷാര്‍ജയില്‍ കഴിയുന്നത്. യുഎഇ സര്‍ക്കാരിനോട് സ്ഥിരതാമസത്തിനുള്ള അപേക്ഷ ഇവര്‍ നല്‍കിയിട്ടില്ല. അറസ്റ്റ് ചെയ്യപ്പെടുമോ, നാടുകടത്തുമോ എന്ന ഭയംകൊണ്ട് അനധികൃത താമസക്കാരായി ഇവര്‍ ഇവിടെ തുടരുകയാണ്.

രണ്ട് കിടപ്പു മുറികള്‍ മാത്രമുള്ള മധുസൂദനന്‍റെ വീട്ടില്‍ നാല് പെണ്‍മക്കളും ഒരു മകനും ഉണ്ട്.

നാല് മക്കള്‍ക്ക് പാസ്‍പോര്‍ട്ട് ഉണ്ട്. പക്ഷേ, 2012ല്‍ പാസ്‍പോര്‍ട്ട് കാലഹരണപ്പെട്ടു. ഇപ്പോള്‍ മധുസൂദനന്‍റെ കൈവശം മാത്രമാണ് പാസ്‍പോര്‍ട്ട് ഉള്ളത്. മധുസൂദനന് സഹായം നല്‍കാന്‍ തയാറായി നിരവധി ആളുകള്‍ എത്തിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഭക്ഷണം കഴിക്കാന്‍പോലും ചില ദിവസങ്ങളില്‍ ഈ കുടുംബത്തിന് കഴിയാറില്ല. ഖുബ്ബൂസ് (അറബി റൊട്ടി) മാത്രമാണ് ചില ദിവസങ്ങളില്‍ ഭക്ഷണം - യുഎഇ ദിനപത്രം ഖലീജ് ടൈംസ് കഴിഞ്ഞയാഴ്‍ച്ച റിപ്പോര്‍ട്ട് ചെയ്‍തു.

1979ല്‍ ആണ് മധുസൂദനന്‍ യു.എ.ഇയില്‍ എത്തിയത്. 1988ല്‍ ആയിരുന്നു വിവാഹം. കുട്ടികളെല്ലാം വീട്ടില്‍ തന്നെയാണ് വിദ്യാഭ്യാസം നേടിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്