ആപ്പ്ജില്ല

കേരളം ഗുജറാത്തിനെ കണ്ട് പഠിക്കണമെന്ന് യോഗിയുടെ മറുപടി

മാതൃ- ശിശു മരണങ്ങൾ ഉയർന്നു നിൽക്കുന്ന സംസ്ഥാനമാണ് യുപി

TNN 5 Oct 2017, 8:12 am
കണ്ണൂർ: യോഗി ആദിത്യനാഥ് കേരളത്തിലെ ആശുപത്രികൾ കണ്ടു പഠിക്കണമെന്നും അതുകൊണ്ട് യുപിക്ക് നല്ലതേ വരൂ എന്ന തോമസ് ഐസക്കിന്‍റെ പ്രസ്താവനക്ക് യോഗി മറുപടി നൽകി. കേരള സർക്കാർ ആശുപത്രി നടത്തുന്നതെങ്ങനെയെന്ന് ഗുജറാത്ത് സർക്കാരിനെ കണ്ടു പഠിക്കണമെന്ന് യോഗി പ്രതികരിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ ഡെങ്കിപ്പനി പിടിപെട്ട് 300 പേരാണ് മരിച്ചത്. ചിക്കുൻഗുനിയ പിടിച്ചും കേരളത്തിൽ ധാരാളം പേർ മരിച്ചു. എന്നാൽ,യുപിയിൽ ഒരാൾ പോലും മരിച്ചിട്ടില്ല.
Samayam Malayalam kerala should learn from gujurat on how to run hospitals replies yogi adityanath
കേരളം ഗുജറാത്തിനെ കണ്ട് പഠിക്കണമെന്ന് യോഗിയുടെ മറുപടി


കേരളത്തിലെ ആശുപത്രികൾ യോഗി കണ്ടു പഠിക്കണമെന്ന് സിപിഎം ട്വിറ്ററിലൂടെ യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിരുന്നു. ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കിലൂടെയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. മാതൃ- ശിശു മരണങ്ങൾ ഉയർന്നു നിൽക്കുന്ന സംസ്ഥാനമാണ് യുപി. മരണ നിരക്കുകൾ ഉൾപ്പെടുത്തിയാണ് തോമസ് ഐസക് പോസ്റ്റിട്ടത്. 62 ശതമാനം ഗർഭിണികൾക്ക് ഗർഭശുശ്രൂഷ ലഭിക്കുന്നില്ലെന്നും തോമസ് ഐസക് ആരോപിച്ചു. കേരളത്തെ കുറിച്ച് ബിജെപി നേതാക്കൾ പറഞ്ഞു കൊടുത്ത നുണകളല്ലാതെ സത്യാവസ്ഥ ഒന്നും ദേശീയ നേതാക്കൾക്ക് അറിയില്ലെന്നും ഐസക് പോസ്റ്റിലൂടെ ആരോപിച്ചു.

Kerala should learn from Gujurat on how to run hospitals replies Yogi Adityanath

Yogi Adityanath replies to Thomas Issac and CPM on how to run hospitals

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്