ആപ്പ്ജില്ല

ഖാദി കമ്മീഷന്റെ ഡയറിയിലും കലണ്ടറിലും മോദി: ചിത്രം വിവാദത്തില്‍

ഗാന്ധി ചർക്കയിൽ നൂൽനൂക്കുന്ന പ്രസിദ്ധ ചിത്രത്തിനു പകരമാണ് അതേ പോസിലുള്ള മോദി ചിത്രം അച്ചടിച്ചിരിക്കുന്നത്

TNN 13 Jan 2017, 7:52 am
മുംബൈ: ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്‍റെ കലണ്ടറിലും ഡയറിയിലും മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പകരം മോദിയുടെ ചിത്രം അച്ചടിച്ചത് വിവാദമാകുന്നു. വലിയ ചർക്കയിൽ മോദി നൂൽനൂക്കുന്ന ചിത്രമാണ് അച്ചടിച്ചിരിക്കുന്നത്. ഗാന്ധി ചർക്കയിൽ നൂൽനൂക്കുന്ന പ്രസിദ്ധ ചിത്രത്തിനു പകരമാണ് അതേ പോസിലുള്ള മോദി ചിത്രം അച്ചടിച്ചിരിക്കുന്നത്.
Samayam Malayalam khadi replaces gandhi with modi
ഖാദി കമ്മീഷന്റെ ഡയറിയിലും കലണ്ടറിലും മോദി: ചിത്രം വിവാദത്തില്‍


ഇതിനെതിരെ ഒരു വിഭാഗം തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഉച്ചഭക്ഷണ സമയത്ത് തൊഴിലാളികൾ കറുത്ത തുണികൊണ്ട് വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു. എന്നാല്‍ മോദിയുടെ ചിത്രം പതിപ്പിച്ച നടപടിയിൽ തെറ്റായി ഒന്നും ഇല്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പ്രതികരിച്ചു. മോദി വർഷങ്ങളായി ഖാദി വസ്ത്രങ്ങൾ ധരിക്കുന്ന ആളാണ്. ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു നേതാവും. ഖാദിയിൽ സ്വന്തം രീതികൾ പരീക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. മോദിയാണ് ഖാദിയുടെ വലിയ അംബാസിഡറെന്നും ചെയർമാൻ പറഞ്ഞു.

2017 ലേക്കായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കലണ്ടറിലും 12 മാസങ്ങളിളുടെ പേജിലും മോദിയുടെ ചിത്രമാണ്. ഇതും വിവാദത്തിലായിരുന്നു.

Khadi and Village industries commission:

KVIC replaced the famous picture of Gandhi with Spinning wheel from their Diaries and Calenders. They placed Modi's picture instead.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്