ആപ്പ്ജില്ല

അരുൺ ജെയ്റ്റ്ലിക്ക് ഇന്ന് വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ

ശസ്ത്രക്രിയയ്ക്കായി ജെയ്റ്റിലെ വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Samayam Malayalam 7 Apr 2018, 9:15 am
ന്യൂഡൽഹി: കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി ഇന്ന് വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. ഇതിനായി അദ്ദേഹത്തെ ഇന്നലെ വൈകിട്ട് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സെയൻസസിൽ പ്രവേശിപ്പിച്ചു.
Samayam Malayalam CAA632E2-0635-4962-91F0-23D28405E4A4


അറുപത്തഞ്ചുകാരനായ ജെയ്റ്റ്ലി വൃക്കരോഗം കൂടിയതിനെത്തുടര്‍ന്ന് ജെയ്റ്റ്ലി മുതൽ അവധിയിലാണ്. ഉത്തര്‍പ്രദേശിൽ നിന്ന് രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടും അദ്ദേഹം ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.

വൃക്കദാതാവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജെയ്റ്റ്ലിയുടെ കുടുംബസുഹൃത്തും എയിംസ് ഡയറക്ടര്‍ രൺദീപ് ഗുലേറിയയുടെ സഹോദരനുമായ ഡോ. സന്ദീപ് ഗുലേറിയയായിരിക്കും ശസ്ത്രക്രിയ നടത്തുക. അപ്പോളോ ആശുപത്രിയിലെ വൃക്കരോഗവിദഗ്ധനാണ് സന്ദീപ് ഗുലേറിയ.

2014ൽ ജെയ്റ്റ്ലി അമിതവണ്ണത്തിനുള്ള ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിനു മുൻപ് ജെയ്റ്റ്ലിയ്ക്ക് ഒരു ഹൃദയശസ്ത്രക്രിയയും നടത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്