ആപ്പ്ജില്ല

ഗൗരി ലങ്കേഷ് വധക്കേസ്: കൊലയാളി രണ്ടു തവണ ഗൗരിയുടെ വീട്ടിലെത്തി

ഗൗരി കൊല്ലപ്പെട്ട ദിവസം കൊലയാളി രണ്ടു തവണ വീട്ടിലെത്തി

TNN 15 Sept 2017, 1:23 pm
ബെംഗലൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന്‍റെ അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായതായി സൂചന. ഗൗരി കൊല്ലപ്പെട്ട ദിവസം കൊലയാളി മുന്‍പ് രണ്ടു തവണ വീട്ടിലെത്തിയതായും പരിസരം നിരീക്ഷിച്ചതായും പോലീസിന് വിവരം ലഭിച്ചു.
Samayam Malayalam killer recced house of gauri lankesh twice in one day
ഗൗരി ലങ്കേഷ് വധക്കേസ്: കൊലയാളി രണ്ടു തവണ ഗൗരിയുടെ വീട്ടിലെത്തി


കൊലയാളി എന്ന് സംശയിക്കപ്പെടുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. വെള്ള ഷര്‍ട്ടും കറുത്ത ഹെല്‍മറ്റും ധരിച്ച ഒരു വ്യക്തി സ്‍കൂട്ടറില്‍ ഉച്ചയ്‍ക്ക് മൂന്നിനും വൈകീട്ട് ഏഴിനും ഗൗരിയുടെ വീടിനു മുന്നലെത്തിയതായാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ഉച്ചയ്‍ക്ക് വീടിനു മുന്നിലൂടെ സ്‍കൂട്ടറില്‍ കടന്നുപോയ വ്യക്തി തിരിച്ചു വന്ന് വീടും പരിസരവും നിരീക്ഷിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പോലീസിന്‍റെ പക്കലുള്ളത്. ഇത് വൈകീട്ട് ഏഴിന് ഗൗരി കൊല്ലപ്പെടുന്നതിന് ഏതാണ്ട് ഒരു മണിക്കൂര്‍ മുമ്പും ആവര്‍ത്തിക്കപ്പെട്ടു.

പിന്നീട് രാത്രി 8.05ഓടെ ഗൗരി വീട്ടിലെത്തിയപ്പോളാണ് ഇവര്‍ വീണ്ടും എത്തിയത്. ഗേറ്റ് തുറന്ന് കാര്‍ അകത്തേക്കു കയറ്റാനുള്ള ശ്രമത്തിനിടെയാണ് കൊലയാളികള്‍ അവരെ വെടിവെച്ചുവീഴ്‍ത്തിയത്. ഗൗരിയെ വധിക്കാന്‍ ഉപയോഗിച്ച തോക്കിനെക്കുറിച്ചുള്ള ബാലിസ്റ്റിക് റിപ്പോര്‍ട്ട് ലഭിക്കാന്‍ ഇനിയും ദിവസങ്ങളെടുക്കുമെങ്കിലും സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള അന്വേഷണം തുടരാനാണ് പോലീസിന്‍റെ തീരുമാനം.

Killer Recced House of Gauri Lankesh Twice in One Day

Sources said the recce was allegedly done outside Lankesh's home once at 3 pm and then again at 7 pm by a person wearing a white shirt and a black helmet and riding a scooter.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്