ആപ്പ്ജില്ല

ഭീകരവിരുദ്ധ പോരാട്ടം; കശ്മീര്‍ ശാന്തമാകുന്നുവെന്ന് സൈന്യം

കശ്മീരില്‍ ആറു ഭീകരരെ വധിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സൈന്യം താഴ്‌വരയിലെ മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

TNN 19 Nov 2017, 7:49 pm
ശ്രീനഗര്‍: ഒരുവര്‍ഷം നീണ്ടുനിന്ന ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ കശ്മീരിലെ അവസ്ഥയിൽ മാറ്റമുണ്ടാക്കിയെന്ന് സൈന്യം. കശ്മീരില്‍ ആറു ഭീകരരെ വധിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സൈന്യം താഴ്‌വരയിലെ മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ചത്.
Samayam Malayalam killing of terrorists has resulted in remarkable change in the security situation in kashmir
ഭീകരവിരുദ്ധ പോരാട്ടം; കശ്മീര്‍ ശാന്തമാകുന്നുവെന്ന് സൈന്യം


2017 ല്‍ ഇതുവരെ 190 ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചതെന്ന് 15 കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്. ജനറല്‍ ജെ എസ് സന്ധു വെളിപ്പെടുത്തി. ഇതില്‍ 110 ഭീകരര്‍ പാകിസ്താനില്‍ നിന്നുള്ളവരാണ്. 80 പേര്‍ കശ്മീര്‍ സ്വദേശികളും.
പാകിസ്താനില്‍ നിന്ന് നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാന്‍ ശ്രമിക്കവേ 66 ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരവാദികളോടൊപ്പം ചേര്‍ന്ന യുവാക്കള്‍ തിരികെയെത്തണമെന്നും ഇവരെ പുനരധിവസിപ്പിക്കാനും മാന്യതയോടെ സ്വീകരിക്കാനും സൈന്യം തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പോലീസ്, കരസേന, രഹസ്യാന്വേഷണ വിഭാഗം എന്നിവയുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തിന് ജമ്മു കശ്മീര്‍ പോലീസ് മേധാവി എസ്പി വൈദ് നന്ദി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്