ആപ്പ്ജില്ല

വെള്ളപ്പൊക്കം: കൊച്ചി വിമാനത്താവളം 26 വരെ അടച്ചിടും

പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനു പിന്നാലെ വിമാനത്താവളത്തിന്‍റെ റണ്‍വേ ഉള്‍പ്പെടെയുളള ഒാപ്പറേഷന്‍ ഏരിയ വെള്ളത്തില്‍ മുങ്ങുകയായിരുന്നു.

Samayam Malayalam 16 Aug 2018, 6:46 pm
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം ഇൗ മാസം 26ന് ഉച്ചയ്ക്കു രണ്ടു മണിവരെ നിർത്തിവച്ചു. സ്ഥിതിഗതികൾ പൂർവസ്ഥിതിയിലാകാൻ കൂടുതൽ ദിവസമെടുക്കുമെന്നാണു സൂചന. പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനു പിന്നാലെ വിമാനത്താവളത്തിന്‍റെ റണ്‍വേ ഉള്‍പ്പെടെയുളള ഒാപ്പറേഷന്‍ ഏരിയ വെള്ളത്തില്‍ മുങ്ങുകയായിരുന്നു.
Samayam Malayalam kochi airport to remain closed till august 26 afternoon
വെള്ളപ്പൊക്കം: കൊച്ചി വിമാനത്താവളം 26 വരെ അടച്ചിടും


റൺവേയുടെ തെക്കുവശത്തെ മതിൽ മൂന്നു ഭാഗങ്ങളിലായി ഇടിഞ്ഞതോടെ വെള്ളം ഇരമ്പിപ്പാഞ്ഞ് റൺവേയിലെത്തി. നാലും അഞ്ചും അടി വരെ ഉയർന്ന വെള്ളം ഒഴുക്കിക്കളയാനായി റൺവേയുടെ പടിഞ്ഞാറു ഭാഗത്തെ മതിൽ പൊളിക്കുകയായിരുന്നു.

ടെർമിനലിന്‍റെ പ്രവേശന ഭാഗത്തുവരെ വെള്ളമെത്തി. കാർ പാർക്കിങ് ഏരിയായും പ്രധാന സൗരോർജ പ്ലാന്റും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. കനത്ത മഴ തുടരുന്നതുകൊണ്ടും പ്രദേശമാകെ വെള്ളത്തിൽ മുങ്ങിയിരിക്കുന്നതു കൊണ്ടും വെള്ളം പമ്പു ചെയ്തു കളയാനുന്നില്ല. നേരത്തെ ശനിയാഴ്ച്ച വരെ വിമാനത്താവളം അടച്ചിടാനായിരുന്നു തീരുമാനം .

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്