ആപ്പ്ജില്ല

കൊല്‍ക്കത്ത മെട്രോ അപകടം: പ്രദേശത്തെ വീടുകള്‍ തകരുന്നു

അപകടമുണ്ടായതിന് സമീപത്തെ കെട്ടിടങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം രണ്ട് വീടുകളാണ് നിലംപതിച്ചത്

Samayam Malayalam 10 Sept 2019, 11:13 am
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മെട്രോ നിര്‍മാണത്തിനിടെയുണ്ടായ അപകടം ബൗബസാര്‍ മേഖലയിലെ കെട്ടിടങ്ങളെ അപകട ഭീഷണിയിലാക്കി. മെട്രോ ദുരന്തമുണ്ടായ പ്രദേശത്തെ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക തുടരുകയാണ്. കഴിഞ്ഞ ദിസവം പ്രദേശത്തെ രണ്ട് വീടുകള്‍ തകര്‍ന്ന് വീണിരുന്നു.
Samayam Malayalam metro disaster


പ്രദേശത്ത് ഇനിയും കെട്ടിടങ്ങള്‍ തകരാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ദുരന്ത മേഖലയില്‍ പരിശോധന നടത്തുന്ന വിദഗ്‍ധ സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് വീഴല്‍ വീഴുത്തതായും അവയെല്ലാം അപകടത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

ഓഗസ്റ്റ് 31-നാണ് നിര്‍മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന കൊല്‍ക്കത്തയിലെ ഭൂഗര്‍ഭ മെട്രോ തകര്‍ന്നത്. 8575 കോടി രൂപയുടെ ഭൂഗര്‍ഭ മെട്രോ പദ്ധതി കൊല്‍ക്കത്തയിലെ ഏറ്റവും വലിയ പദ്ധതിയാണ്.

അപകടമുണ്ടായ 8ബി, 9 ഷ്യാക്ര ലെയ്‍നില്‍ നിന്ന് 10 മീറ്റര്‍ മാത്രം അകലെയാണ് തിങ്കളാഴ്‍ച തകര്‍ന്ന രണ്ട് വീടുകളും.

നാല് വീടുകള്‍ പൂര്‍ണമായി തകരുകയും ആറ് വീടുകളും തകര്‍ച്ചയുടെ വക്കിലെത്തുകയും ചെയ്തിട്ടുണ്ട്.

ക്രിസ്റ്റഫര്‍ നോളന്‍റെ സിനിമ ഇന്‍സെപ്‍ഷനിലെ പോലെ ഇവിടെ വീടുകള്‍ തകരുകയാണെന്ന് പ്രദേശത്തെ താമസക്കാരനായ ദേബാശിഷ് സെന്‍ പറഞ്ഞു. തന്‍റെ വീട്ടിലുള്ളവരെയും അയല്‍വാസികളെയുമെല്ലാം ഓഗസ്റ്റ് 31-ന് അര്‍ധരാത്രി വീട്ടില്‍ നിന്ന് മാറ്റിയിരുന്നുവെന്നും ദേബാശിഷ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്