ആപ്പ്ജില്ല

കൊല്‍ക്കത്ത തുറമുഖം ഇനി ശ്യാമ പ്രസാദ് മുഖര്‍ജി; പേരു മാറ്റി മോദി

ബിജെപി ആചാര്യന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പേരിലാകും കൊല്‍ക്കത്ത തുറമുഖം ഇനി അറിയപ്പെടുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതും ഇന്ത്യയുടെ പുരോഗതിയും കണ്ട തുറമുഖമാണിതെന്ന് മോദി.

Samayam Malayalam 12 Jan 2020, 4:43 pm
കൊല്‍ക്കത്ത: കൊല്‍ക്കത്ത തുറമുഖത്തിന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി എന്ന പേരിലേക്ക് പുനര്‍നാമകരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്‍ക്കത്തയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോദി നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന വര്‍ണശഭളമായ ചടങ്ങിലായിരുന്നു പേരു മാറ്റിയത്. ഭാരതീയ ജന്‍ സംഘിന്റെ സ്ഥാപകനാണ് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി.
Samayam Malayalam kolkata port renamed as dr syama prasad mookerjee port says prime minister narendra modi
കൊല്‍ക്കത്ത തുറമുഖം ഇനി ശ്യാമ പ്രസാദ് മുഖര്‍ജി; പേരു മാറ്റി മോദി


'ഒരു രാജ്യം, ഒരു ഭരണഘടന എന്ന ആശയത്തിനായി മുന്‍നിരയില്‍ പോരാടിയും വികസനത്തിന് ചുക്കാന്‍ പിടിച്ചും ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി' എന്ന് മോദി പറഞ്ഞു. 'കിഴക്കന്‍ ഇന്ത്യയിലേക്കുള്ള കവാടമെന്ന് പലപ്പോഴും പറയാറുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും ദൂരമുള്ള നാവിഗേഷണല്‍ ചാനലുകളില്‍ ഒന്നാണ് കൊല്‍ക്കത്ത തുറമുഖം.

"ബംഗാളിലും കൊല്‍ക്കത്ത തുറമുഖ ട്രസ്റ്റിനും ഇന്ന് പ്രധാന ദിവസം. ഇന്ത്യ സ്വാതന്ത്ര്യം നേടിയതും ഇന്ത്യയുടെ പുരോഗതിയും കണ്ട തുറമുഖമാണ് കൊല്‍ക്കത്തയിലേത്. ചരിത്ര പ്രധാന്യമുള്ള തുറമുഖം. ഇന്ന് മുതല്‍ ഈ തുറമുഖത്തിന്‍റെ പേര് ശ്യാമപ്രസാദ് മുഖര്‍ജി തുറമുഖം എന്നായിരിക്കും"- മോദി പ്രഖ്യാപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്