ആപ്പ്ജില്ല

ഡല്‍ഹിയില്‍ വാഹനാപകടം; കോട്ടയം സ്വദേശിയുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

ശക്തമായ ഇടിയില്‍ കാര്‍ തെറിച്ച് റോഡിന്റെ മറുഭാഗത്തെത്തി.

TNN 22 Nov 2017, 8:47 am
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കോട്ടയം കോതനല്ലൂര്‍ ചക്കുങ്കല്‍ തങ്കച്ചന്റെ മകന്‍ പ്രവീണ്‍ (32) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കണ്ണൂര്‍ ഇരിട്ടി സ്വദേശി ജ്യോതിഷ് ചികിത്സയിലാണ്.
Samayam Malayalam kottayam native killed in road accident near delhi
ഡല്‍ഹിയില്‍ വാഹനാപകടം; കോട്ടയം സ്വദേശിയുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു


ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഹരിയാണ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനും അപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഫരീദാബാദ് ടോള്‍പ്ലാസയ്ക്കുസമീപമാണ് അപകടം. സുഹൃത്തിനെ കണ്ട് മടങ്ങുകയായിരുന്ന പ്രവീണും ജ്യോതിഷും സഞ്ചരിച്ചിരുന്ന കാറിനെ എതിര്‍ ദിശയില്‍ നിന്നും വന്ന ട്രക്ക് ഇടിക്കുകയായിരുന്നു.

ശക്തമായ ഇടിയില്‍ കാര്‍ തെറിച്ച് റോഡിന്റെ മറുഭാഗത്തെത്തി. ജ്യോതിഷ് ആയിരുന്നു കാര്‍ ഒാടിച്ചിരുന്നത്. ഇടതുകാലിന് സാരമായി പരിക്കേറ്റ ജ്യോതിഷിനെ ഫരീദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇഫ്‌കോ ചൗക്കിലേക്ക് പോകുന്നതിനായാണ് പോലീസുകാരന്‍ ഇവരുടെ കാറില്‍ കയറിയത്. ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്