ആപ്പ്ജില്ല

കർണാടകയിൽ നിന്ന് മലയാളികളെ എത്തിക്കാൻ ബസ് സർവീസുമായി കോൺഗ്രസ്

കർണാടകയിൽ നിന്നും മലയാളികളെ നാട്ടിലെത്തിക്കാൻ ബസ് സർവീസുമായി കോൺഗ്രസ് നേതൃത്വം

Samayam Malayalam 10 May 2020, 7:08 pm
ബെംഗളൂരു: ലോക് ഡൗണിനെ തുടർന്ന് കർണാടകയിൽ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാൻ ബസ് സർവീസ് ഏർപ്പെടുത്തി കോൺഗ്രസ്. കെ.പി.സി.സിയുടെ അഭ്യര്‍ത്ഥന പ്രകാരം കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.കെ.ശിവകുമാറാണ് മലയാളികളെ നാട്ടിലെത്തിക്കാനുമുള്ള ബസ്സ് സൗകര്യം ഒരുക്കിയതെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Samayam Malayalam കർണാടകയിൽ നിന്ന് ബസ് സർവീസുമായി കോൺഗ്രസ്
കർണാടകയിൽ നിന്ന് ബസ് സർവീസുമായി കോൺഗ്രസ്


ബസ് സർവീസുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഒരു ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. എന്‍.എ.ഹാരിസ് എം.എല്‍.എയ്ക്കാണ് ഹെല്‍പ്പ് ഡെസ്‌കിന്റെ ഏകോപന ചുമതല. കര്‍ണ്ണാടക,കേരള സര്‍ക്കാരുകളുടെ പാസ്സുകള്‍ കിട്ടുന്നവര്‍ക്ക് കേരളത്തിലേക്കുള്ള യാത്രക്കായുള്ള സഹായം ഹെല്‍പ്പ് ഡെസ്‌ക് വഴി ലഭിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Also Read: രാജ്യത്ത് 14 സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കുറഞ്ഞു; കണക്കുകൾ ഇങ്ങനെ

സഹായം ആവശ്യമുള്ളവര്‍ എന്‍.എ.ഹാരിസ് എം.എല്‍.എയുടെ 969696 9232 എന്ന മൊബൈല്‍ നമ്പറിലോ, infomlanaharis@gmail.com ഇമെയില്‍ ഐ.ഡിയിലോ ബന്ധപ്പെടണമെന്നും കെപിസിസി പ്രസിഡൻറ് അറിയിച്ചു. കർണാടകയിൽ നിന്നുള്ളവരെ നാട്ടിലെത്തിക്കാൻ കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന് നേരത്തെ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അനുകൂല നിലപാട് എടുത്തിരുന്നില്ല.

Also Read: കേരളത്തിൽ ഇന്ന് 7 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്