ആപ്പ്ജില്ല

കുല്‍ഭൂഷണ്‍ ജാദവ്: ഇന്ത്യയുടെ ഹര്‍ജി ഐസിജെ തള്ളിയെന്ന് പാകിസ്ഥാന്‍

ആറു മാസം സമയം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞതായി പാക് മാധ്യമങ്ങള്‍

TIMESOFINDIA.COM 18 Jun 2017, 12:40 pm
ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അപ്പീല്‍ നല്‍കാന്‍ ആറ് മാസം അനുവദിക്കണമെന്ന ഇന്ത്യയുടെ ഹര്‍ജി അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) തള്ളിയെന്ന് പാകിസ്ഥാന്‍. പാക് മാധ്യമങ്ങളാണ് വ്യാഴാ‍ഴ്‍ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്.
Samayam Malayalam kulbhushan jadhav case pakistan says icj has rejected indias appeal for six months time to file plea
കുല്‍ഭൂഷണ്‍ ജാദവ്: ഇന്ത്യയുടെ ഹര്‍ജി ഐസിജെ തള്ളിയെന്ന് പാകിസ്ഥാന്‍


കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അപ്പീല്‍ നല്‍കാന്‍ ആറ് മാസം സാവകാശം വേണമെന്ന ഇന്ത്യയുടെ ആവശ്യം ഐസിജെ തള്ളിയെന്നും സെപ്‍റ്റംബര്‍ 13നകം അപ്പീല്‍ നല്‍കാന്‍ ആവശ്യപ്പെട്ടു എന്നുമാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിട്ടുള്ളത്. സെപ്റ്റംബറില്‍ ഇന്ത്യ അപ്പീല്‍ നല്‍കിക്കഴിഞ്ഞാല്‍ മറുപടി നല്‍കാന്‍ പാകിസ്ഥാന് ആറ് മാസം സമയമുണ്ടന്നും ദുനിയ ന്യൂസ് റിപ്പോര്‍ട്ട് ചെയ്‍തു.

2018 ജനുവരിയില്‍ മാത്രമേ ഐസിജെ കേസിലെ വാദം കേള്‍ക്കല്‍ തുടങ്ങൂ എന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്‍തു. എന്നാല്‍, വാര്‍ത്തയെപ്പറ്റി ഇന്ത്യ പ്രതികരിച്ചിട്ടില്ല.

Kulbhushan Jadhav case: Pakistan says ICJ has rejected India's appeal for six months' time to file plea

Pakistan says ICJ's registrar informed Islamabad about rejecting India's request for more time through its consulate in the Netherlands.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്